OnePlus Nord N20 SE : വൺ പ്ലസിന്റെ ബജറ്റ് ഫോൺ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

OnePlus Nord N20 SE : 15000 രൂപയിൽ താഴെ വിലയിലാണ് ഇരു ഫോണുകളും വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 04:18 PM IST
  • ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്പ്കാർട്ടിലൂടെയും ആമസോണിലൂടെയുമാണ് ഫോണുകൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്.
  • 15000 രൂപയിൽ താഴെ വിലയിലാണ് ഇരു ഫോണുകളും വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
  • ആഗസ്റ്റിൽ അമേരിക്കയിലാണ് ഈ ഫോണുകൾ ആദ്യമായി അവതരിപ്പിച്ചത്.
  • ഫ്ലിപ്പ്കാർട്ടിൽ 14,990 രൂപയ്ക്കും ആമസോണിൽ 14,588 രൂപയ്ക്കുമാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.
OnePlus Nord N20 SE : വൺ പ്ലസിന്റെ ബജറ്റ് ഫോൺ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

വൺ പ്ലസിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾ ഇന്ത്യയിൽ വില്പനയ്ക്ക് എത്തി. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്പ്കാർട്ടിലൂടെയും ആമസോണിലൂടെയുമാണ് ഫോണുകൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിലാണ് ഇരു ഫോണുകളും വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ആഗസ്റ്റിൽ അമേരിക്കയിലാണ് ഈ ഫോണുകൾ ആദ്യമായി അവതരിപ്പിച്ചത്.  ഫ്ലിപ്പ്കാർട്ടിൽ 14,990 രൂപയ്ക്കും ആമസോണിൽ 14,588 രൂപയ്ക്കുമാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ വൺ പ്ലസ് ഔദ്യോഗികമായി ഈ വിവരങ്ങൾ ഇനിയും അറിയിച്ചിട്ടില്ല. 

എൻട്രി ലെവൽ സ്മാർട്ട്ഫോണുകളായ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾക്ക് 6.56 ഇഞ്ച് എൽസിഡി പഞ്ച് ഹോൾ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1612 x 720 പിക്സല്സ് എച്ച്ഡി പ്ലസ് റെസൊല്യൂഷനും 60Hz റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത്. മീഡിയടെക് ഹീലിയോ G35 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്.  50എംപി മെയിൻ ലെൻസും 2 എംപി ഡെപ്ത് സെൻസറുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 33 വാട്ട്സ് സൂപ്പർവോക്ക് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

ALSO READ: Poco C50 : പോകോയുടെ ഏറ്റവും വിലകുറഞ്ഞ പോകോ സി50 നവംബർ അവസാനം ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

അതേസമയം പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി പുതിയ ഫോൺ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഫോണിന്റെ ലോഞ്ച് ഡേറ്റ് ഇനിയും പുറത്തുവിട്ടിട്ടില്ല. കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും, ബാറ്ററിയും, സ്റ്റൈലൻ ഡിസൈനുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. പോകോയുടെ സി31, സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോകോ സി50.  പോകോ സി40 ഫോണുകളുടെ പിന്ഗാമികളായി ആണ് പോകോ സി50 ഫോണുകൾ എത്തുന്നത്. ഫോണിനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

പോകോ സി 40 കോർണിംഗ് ഗൊറില്ല ഗ്ലാസ്  പ്രൊട്ടക്ഷനോട് കൂടിയ 6.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. എന്നാൽ 60 Hz റിഫ്രഷ് റേറ്റ് മാത്രമാണ് ഫോണിനുള്ളത്. ഒക്ടാ-കോർ JLQ JR510 ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിനുള്ളത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 13-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ആണ് ഫോണിന്റെ ക്യാമറകൾ. പോകോ സി 40 ഫോൺ ഇനിയും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.  18 വാട്ട്സ് ചാർജിങ്ങോട് കൂടിയ 6,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News