ഇപ്പോൾ ട്രോളുകളിൽ ഇട്ടതും കൂടുതൽ ട്രെന്റിങായി നിൽക്കുന്നത് സാംസങ് ഗാലക്സി എസ് 22 അൾട്രാ സ്മാർട്ട്ഫോണുകളാണ്. സാംസങ് ഗാലക്സി എസ് 22 അൾട്രാ ഫോണുകളുടെ സൂമിങ് പവറും, ക്യാമറയുമാണ് ട്രോളുകളിൽ ഒക്കെ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. 108 മെഗാപിക്സൽ ക്യാമറായാണ് ഫോണിന്റെ പ്രധാന ആകർഷണം. അതേസമയം അതിലും വമ്പൻ ക്യാമറയുമായി സാംസങ് ഗാലക്സി എസ് 23 അൾട്രാ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ്. 200 മെഗാപിക്സൽ ക്യാമറയുമായി ആണ് ഈ ഫോണുകൾ എത്തുന്നത്.
സാംസങ് ഗാലക്സി എസ് 22 അൾട്രാ ഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം
സാംസങ് ഗാലക്സി എസ് 22 അൾട്രാ ഫോണുകൾ 2022 ഫെബ്രുവരി 25 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 1,34,999 രൂപയാണ് സാംസങ് ഗാലക്സി എസ് 22 അൾട്രായുടെ 1 ടിബി വേരിയന്റിന്റെ വില. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ദിവസം മുഴുവൻ സ്‌ക്രീനിന്റെ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്ന 'വിഷൻ ബൂസ്റ്റർ ടെക്‌നോളജി' ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.
എസ്-പെൻ സ്റ്റൈലസിന് പ്രത്യേക സ്ലോട്ട് ഫോണിലുണ്ടെന്നതാണ് ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. എസ് പെൻ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോണായിരുന്നു സാംസങ് ഗാലക്സി എസ് 22 അൾട്രാ. ക്വാൽകോമിന്റെ ഏറ്റവും പുതിയ 4nm സ്‌നാപ്ഡ്രാഗൺ 8 Gen 1 ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ 12 ജിബി റാമാണ് ഉള്ളത്. ഫോണിൽ ആൻഡ്രോയിഡ് വി12 ഓപ്പറേറ്റിങ് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫോണിന്റെ ബാറ്ററി ക്യാപസിറ്റി 5000 mAh ആണ്.
ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, രണ്ട് 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. കൂടാതെ സെല്ഫികൾക്കായി 40 മെഗാപിക്സൽ ഫ്രന്റ് ക്യാമറയും ഫോണിൽ ഒരുക്കിയിട്ടുണ്ട്. വീഡിയോ സ്റ്റെബിലൈസ് ചെയ്യാനുള്ള സാങ്കേതിക വിദ്യയും ഈ ഫോണിൽ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...