റെഡ്മി നോട്ട് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന്, ജനുവരി 5 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 സീരീസിന്റെ പിൻഗാമികളായി ആണ് റെഡ്മി നോട്ട് 12 സീരീസ് എത്തിയിരിക്കുന്നത്. ഗ്ലാസ് ബാക്ക്, മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റ്, 5G കണക്റ്റിവിറ്റി, 200 മെഗാപിക്സൽ ക്യാമറ എന്നിവയൊക്കെയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ. ഈ സീരീസിൽ ആകെ മൂന്ന് ഫോണുകളാണ് എത്തിയിരിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോ പ്ലസ്, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 12 പ്രോ പ്ലസ്
റെഡ്മി നോട്ട് 12 പ്രോ പ്ലസ് ഫോണുകൾ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ആർട്ടിക് വൈറ്റ്, ഐസ്ബർഗ് ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് ആകെ 2 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 29999 രൂപയും 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 32999 രൂപയും ആണ്. 6.67-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പ്രൊ അമോലെഡ് ഡിസ്‌പ്ലേ, 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്.
The #RedmiNote12 Pro+ 5G is known for its astonishing camera capabilities, performance, and design.
Experience a 200MP camera and 120W Hypercharge for the first time ever on the #SuperNote.
Don't miss out on the launch!
— Redmi India (@RedmiIndia) January 5, 2023
ALSO READ: Xiaomi 12i HyperCharge : റെഡ്മി നോട്ട് 12 പ്രൊ പ്ലസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും?
റെഡ്മി നോട്ട് 12 പ്രോ
Shaky images? Note anymore.
The #RedmiNote12 Pro 5G is known for its Super OIS.This #SuperNote also has a Pro AMOLED Display, 120Hz Refresh Rate & the legendary Sony IMX766 Sensor.
Make sure you don't miss the launch!
— Redmi India (@RedmiIndia) January 5, 2023
റെഡ്മി നോട്ട് 12 പ്രോ 5ജി ഫോണുകൾ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ഓനിക്സ് ബ്ലാക്ക്, ആർട്ടിക് ബ്ലൂ കളർ, സ്റ്റാർഡസ്റ്റ് പർപ്പിൾ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് ആകെ 3 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 26,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 26,999 രൂപയും, 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 27,999 രൂപയും ആണ്. 6.67-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പ്രൊ അമോലെഡ് ഡിസ്‌പ്ലേ, 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 12
If 2 is a combo then 3 is definitely a SUPER Combo with the #RedmiNote12 5G - experience Snapdragon® 4 Gen 1, 120Hz Super Amoled Display, and India ready 5G.
Making this combo unbeatable on the 5G #SuperNote.
Great performance meets the best viewing experience!
— Redmi India (@RedmiIndia) January 5, 2023
റെഡ്മി നോട്ട് 12 5ജി ഫോണുകൾ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ഗ്രീൻ, നിറം മാറുന്ന മിസ്റ്റിക് ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് ആകെ 2 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. ഫോണിന്റെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,499 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,499 രൂപയും ആണ്. 6.67-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...