Solar Stove Price: പാചക വാതകത്തിന്റെ വില തുടർച്ചയായി വർധിച്ചുവരികയാണ്. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഇത് വലിയൊരു ബുദ്ധിമുട്ടായി മാറുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗം കുറയ്ക്കാനായി പലരും ഇൻഡക്ഷൻ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇതിലും വൈദ്യുതിയുടെ ഉപയോഗം കൂടുതലാണ്. അതുകൊണ്ടുതന്നെ ഗ്യാസ് സിലിണ്ടറും ഇൻഡക്ഷനുമൊക്കെ ജനങ്ങളുടെ ബജറ്റിനെ താറുമാറാക്കുന്ന ഒന്നാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ന് നമുക്ക് ഒരു സ്റ്റൗവിനെക്കുറിച്ചറിയാം അതിന്റെ ഉപയോഗത്തിന് ഗ്യാസിന്റെയോ വൈദ്യുതിയുടെയോ ചിലവിന്റെ ആവശ്യമില്ല. ഇതിനായി നിങ്ങൾക്ക് ഒരു തവണ 12,000 രൂപ ചിലവഴിക്കേണ്ടിവരും എങ്കിലും പിന്നെ നിങ്ങൾക്ക് ഒരു ചെലവും ഉണ്ടാകില്ല ശരിക്കും പറഞ്ഞാൽ പിന്നെ ആജീവനാന്ത ഭക്ഷണം സൗജന്യമായി ഉണ്ടാക്കാം എന്നർത്ഥം.
Also Read: Electric Water Heater: 2023-ൽ ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ നിരോധിക്കും, ഇതാണ് പിന്നിലെ കാരണം
Surya Nutan Solar Stove
വിലക്കയറ്റത്തിൽ നിന്നും ഒരു ആശ്വാസം നൽകുന്നതിനായി ഒരു പ്രത്യേക സാങ്കേതിക വിദ്യ സർക്കാർ അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ ഗ്യാസോ വൈദ്യുതിയോ ചെലവാക്കാതെ നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) Surya Nutan എന്ന പേരിൽ സോളാർ സ്റ്റൗ അവതരിപ്പിച്ചിട്ടുണ്ട് ഇത് പഴയ സോളാർ സ്റ്റൗവില നിന്നും തികച്ചും വ്യത്യസ്തമാണ്. പഴയ സോളാർ സ്റ്റൗ മേൽക്കൂരയിലോ വെയിലത്തോ വയ്ക്കണമായിരുന്നു. എന്നാൽ ഈ സൂര്യ നൂതനെ (Surya Nutan) അടുക്കളയിൽ തന്നെ ഘടിപ്പിക്കാം. ഇത് ശരിക്കും ഒരു സ്റ്റൗ പോലെയാണ്. ഇതിനെ നമുക്ക് രാത്രിയിലും ഉപയോഗിക്കാം.
Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!
Surya Nutan Solar Stove രാത്രിയിലും പ്രവർത്തിപ്പിക്കാം
നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ Surya Nutan Solar Stove മറ്റ് സോളാർ സ്റ്റൗവിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ അടുപ്പിൽ രണ്ട് യൂണിറ്റുകൾ ലഭ്യമാണ്. അതിൽ ഒന്ന് അടുക്കളയിലും മറ്റൊന്ന് പുറത്ത് വെയിലത്തും വയ്ക്കും. ഈ സ്റ്റൗ രാത്രിയിലും നമുക്ക് ഉപയോഗിക്കാം. ഇത് പകൽ സമയം ഊർജം സംഭരിക്കുകയും രാത്രിയിൽ സുഗമമായി പ്രവർത്തിക്കുകയും ചെയ്യും.
Also Read: ഈ ദിവസം നഖം മുറിക്കുന്നത് വളരെ ശുഭകരം! ധന പ്രതിസന്ധി മാറിക്കിട്ടും!
Surya Nutan Solar Stove Price സ്റ്റൗന്റെ വില അറിയാം
സൂര്യ നൂതൻ സോളാർ സ്റ്റൗ (Surya Nutan Solar Stove) രണ്ട് വേരിയന്റുകളിലായാണ് വരുന്നത്. ഒന്നിന്റെ വില 12,000 രൂപയും, ടോപ്പ് വേരിയന്റിന്റെ വില 23,000 രൂപയുമാണ്. ഇത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ഇതുവരെ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. ഉടൻ തന്നെ ഇതും മാർക്കറ്റിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്റ്റൗ ഇന്ത്യൻ ഓയിൽ ഗ്യാസ് ഏജൻസിയിൽ നിന്നും പെട്രോൾ പമ്പിൽ നിന്നും വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...