ഡിലീറ്റ് ചെയ്ത വാട് സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ പുതിയ അൺഡു ഫീച്ചറുമായി വാട്സാപ്പ്

ഡിലീറ്റ് ചെയ്ത മെസേജ്  പഴയ പടിയാക്കാനുള്ള അൺഡു ബട്ടൺ കുറച്ച് സമയത്തേക്ക് സ്ക്രീനിന്റെ താഴെ അറ്റത്തായി പോപ്പ്  അപ്പ്  ചെയ്തു വരും.ഇതിൽ  അമർത്തിയാൽ ഡിലീറ്റ് ചെയ്ത മെസേജ് തിരികെ ലഭിക്കും. ജിമെയിലിൽ മെയിലുകൾ  അയക്കുമ്പോഴും ഈ ഓപ്ഷൻ ലഭ്യമാണ്.

Written by - Anuja Prasad | Edited by - Priyan RS | Last Updated : Jun 4, 2022, 06:02 PM IST
  • ആൻഡ്രോയിഡ് ബീറ്റയുടെ 2.22.13.5 ബീറ്റ പതിപ്പിലാണ് പുതിയ ഓപ്ഷൻ അവതരിപ്പിക്കുക.
  • ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയായാൽ മാത്രമേ പുതിയ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങു.
  • സന്ദേശങ്ങൾക്ക് മേൽ ലോംഗ് പ്രസ് ചെയ്യുമ്പോൾ വരുന്ന ഇൻഫോ കോപ്പി ഓപ്ഷനുകൾക്കൊപ്പാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക.
ഡിലീറ്റ് ചെയ്ത  വാട് സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ പുതിയ അൺഡു ഫീച്ചറുമായി വാട്സാപ്പ്

അബദ്ധവശാൽ  ഏതെങ്കിലും വാട്സാപ്പ് സന്ദേശം ഡിലീറ്റ് ചെയ്തു പോയെങ്കിൽ അത് വീണ്ടെടുക്കാവാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുകയാണ് വാട്സാപ്പ്.അയച്ച മെസേജുകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന്  ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനുള്ള  സൗകര്യം നിലവിൽ വാട്സാപ്പിലുണ്ട്.ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ പേഴ്സണൽ മെസേജോ അതോ ഏതെങ്കിലും ഗ്രൂപ്പിലയച്ച മെസേജോ ആണെങ്കിൽ പോലും  പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ കഴിയും.അബദ്ധവശാൽ മെസേജ് ഡിലീറ്റ് ആയിപ്പോയാൽ അത് വീണ്ടെടുക്കാനുള്ള അവസരമാണ് പുതിയതായി വാട്സാപ്പ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 

ഡിലീറ്റ് ചെയ്ത മെസേജ്  പഴയ പടിയാക്കാനുള്ള അൺഡു ബട്ടൺ കുറച്ച് സമയത്തേക്ക് സ്ക്രീനിന്റെ താഴെ അറ്റത്തായി പോപ്പ്  അപ്പ്  ചെയ്തു വരും.ഇതിൽ  അമർത്തിയാൽ ഡിലീറ്റ് ചെയ്ത മെസേജ് തിരികെ ലഭിക്കും.ജിമെയിലിൽ മെയിലുകൾ  അയക്കുമ്പോഴും ഈ ഓപ്ഷൻ ലഭ്യമാണ്.വാട്സാപ്പിന്റെ എതിരാളിയായ ടെലിഗ്രാമിലും സമാനമായ  ഫീച്ചർ ലഭ്യമാണ്.പുതിയ ഫീച്ചറായ അൺഡു ഓപ്ഷന്റെ പണിപ്പുരയിലാണ് വാട്സാപ്പ് ഇപ്പോൾ.വാബീറ്റാ ഇൻഫോയാണ് ടെക്സ്റ്റ് സന്ദേശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള പരീക്ഷണം വാട്സാപ്പ് ആരംഭിച്ചതായി കണ്ടെത്തിയത്.

Read Also: Shot Deodorant Advertisement: ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പരസ്യം നീക്കം ചെയ്യാന്‍ ഉത്തരവ്

ഫീച്ചർ നിലവിൽ ആദ്യഘട്ട പരിശോധനയിലാണ്. ആൻഡ്രോയിഡ് ബീറ്റയുടെ 2.22.13.5 ബീറ്റ പതിപ്പിലാണ് പുതിയ ഓപ്ഷൻ അവതരിപ്പിക്കുക. അൺഡു  ഓപ്ഷൻ നിലവിൽ ചുരുക്കം ചില  വാട്സാപ്പ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയായാൽ മാത്രമേ  പുതിയ ഫീച്ചർ  എല്ലാ  ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങു. വാട്സാപ്പിൽ ഷെയർ ചെയ്യാവുന്ന ഫയലിന്റെ വലിപ്പം 100 എംബിയിൽ നിന്ന് 2 ജിബിയിലേക്ക് വാട്സാപ്പ് വർധിപ്പിച്ചത് ഈ അടുത്ത കാലത്തായിരുന്നു.അൺഡു ബട്ടണു പുറമേ അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാതെ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും വാട്സാപ്പ് ലഭ്യമാക്കിയേക്കും എന്നാണ് സൂചന.

സന്ദേശങ്ങൾക്ക് മേൽ ലോംഗ് പ്രസ് ചെയ്യുമ്പോൾ വരുന്ന ഇൻഫോ കോപ്പി ഓപ്ഷനുകൾക്കൊപ്പാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക.മെസേജ് റിയാക്ഷനുകളിലെ   ഇമോജികൾക്ക് വ്യത്യസ്ത  സ്കിൻ ടോണുകൾ  അവതരിപ്പിച്ചതും ഈ അടുത്ത കാലത്തായിരുന്നു.ഇതുവഴി മെസേജിലെ ഇമോജികൾക്ക് പല സ്കിൻ ടോണുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.ഉദാഹരണത്തിന് തമ്പ്സ് അപ്പ് ഇമോജി അയക്കുന്ന ഒരാൾക്ക് ഇമോജിയുടെ സ്കിൻ ടോൺ ഡാർക്ക് സ്കിൻ ടോണോ ഗോൾഡ് സ്കിൻ ടോണോ ആയി മാറ്റാം.ഉപയോക്താക്കൾക്കായി നിരവധി രസകരമായ ഫീച്ചറുകൾ  ഒരുക്കുവാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് ഇപ്പോൾ.പുതിയ ഫീച്ചറുകൾ എല്ലാം തന്നെ ഉടൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്നാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News