Shot Controversial Advertisement: അടുത്തിടെ പുറത്തിറങ്ങിയ ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പരസ്യം പുറത്തുവന്നതോടെ ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയര്‍ന്നു. ആയിരകണക്കിന് ആളുകളാണ് പരസ്യത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തിയത്.
ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുള്ള നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാളും ഈ പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൂട്ടബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമെന്നാണ് സ്വാതി ഈ പരസ്യത്തെ വിശേഷിപ്പിച്ചത്.
Information and Broadcasting Ministry orders suspension of controversial deodorant advertisement. An inquiry is being held as per the advertising code. pic.twitter.com/ozcfzQEMAA
— ANI (@ANI) June 4, 2022
"നിങ്ങൾ പെർഫ്യൂം പരസ്യങ്ങൾ ഉണ്ടാക്കുകയാണോ അതോ കൂട്ടബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണോ? സർഗ്ഗാത്മകതയുടെ മറവിൽ നിങ്ങൾ എന്ത് തരം അപകർഷതയാണ് വിൽക്കുന്നത്. ടിവിയിൽ പ്രക്ഷേപണം ചെയ്യുന്നതിന് മുന്‍പ് ഒരു പരിശോധനയും ഇല്ലേ? ഞാൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും പരസ്യം ഉടൻ നിർത്താനും പോലീസിനും I&B മന്ത്രാലയത്തിനും കത്തെഴുതുന്നു, സ്വാതി ട്വീറ്ററില്‍ കുറിച്ചു.
परफ्यूम का एड बना रहे हैं या गैंगरेप मानसिकता को बढ़ावा दे रहे हैं? किस स्तर के घटियापन को क्रिएटिविटी की आड़ में छुपाकर बेच रहे है। ऐसे वाहयात ऐड TV पे चलने से पहले कोई चेक नहीं होता? मैं पुलिस और I&B मंत्रालय को लिख रही हूँ इनपे FIR करने के लिए एवं ऐड को तुरंत बंद करने के लिए। pic.twitter.com/9ZfPMROo55
— Swati Maliwal (@SwatiJaiHind) June 4, 2022
വന്‍ വിവാദമായതോടെ പരസ്യം നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (Information and Broadcasting Ministry) നിർദ്ദേശം നൽകി. കൂടാതെ, പരസ്യ നിര്‍മ്മാതാക്കള്‍ക്കെതിരെയും, കമ്പനിയ്ക്കെതിരെയും അന്വേഷണം നടത്താന്‍ I&B നിര്‍ദ്ദേശിച്ചു.
ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ അടുത്തിറങ്ങിയ പരസ്യത്തില്‍, ഒരു പെൺകുട്ടി ഒരു ഷോപ്പിംഗ് മാളില്‍ സാധനങ്ങൾ വാങ്ങുകയാണ്... അവള്‍ക്ക് പിന്നിലായി നാല് ആണ്‍കുട്ടികള്‍ നില്‍ക്കുന്നു. പെണ്‍കുട്ടിയ്ക്ക് അടുത്തായി ഷെല്‍ഫില്‍ ഒരു ഷോട്ട് ബോഡി സ്പ്രേയുടെ ബോട്ടില്‍ കാണാം.
അവരുടെ ദ്വയാര്‍ത്ഥപ്രയോഗമാണ് പരസ്യത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. പെണ്‍കുട്ടിയുടെ പിന്നില്‍ നിന്ന് ചെറുപ്പക്കാര്‍ ‘നമ്മള്‍ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’ എന്നുപറയുന്നതും, സാധനങ്ങള്‍ നോക്കാനായി കുനിഞ്ഞ പെണ്‍കുട്ടിയുടെ പിറകില്‍ നിന്ന് ‘ഷോട്ട് ആരെടുക്കും? ' എന്ന് ചോദിക്കുന്നതുമാണ് പരസ്യത്തിലുള്ളത്. ഈ രംഗം ആണ് വലിയ വിവാദത്തിന് കാരണമായതും. ചെറുപ്പക്കാരുടെ സംഭാഷണം കേട്ട് പെണ്‍കുട്ടി ഞെട്ടി തിരിഞ്ഞു നോക്കുന്നതും, എന്നാല്‍, ആൺകുട്ടികൾ സംസാരിച്ചത് ഷോട്ട് എന്ന് പേരിട്ടിരിക്കുന്ന പെർഫ്യൂമിനെ കുറിച്ചാണെന്ന് വെളിപ്പെടുമ്പോള്‍ പെണ്‍കുട്ടി പുഞ്ചിരിയ്ക്കുന്നതായും പരസ്യത്തില്‍ കാണാം.
എന്നാല്‍, ദ്വയാര്‍ത്ഥപ്രയോഗത്തോടെയുള്ള ഈ പരസ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. എന്നാല്‍, ഇതാദ്യമല്ല വിവാദത്തിലായ ലെയര്‍ കമ്പനി ഇത്തരത്തില്‍ അശ്ലീലച്ചുവയുള്ള പരസ്യം പുറത്തിറക്കുന്നത്. മുന്‍പ് ഇണകളുടെ കിടപ്പറയിലേക്ക് കടന്നുചെല്ലുന്ന നാല് യുവാക്കള്‍ നടത്തുന്ന അശ്ലീല പരാമര്‍ശമായിരുന്നു പഴയ പരസ്യത്തിന്‍റെ ഇതിവൃത്തം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...