കടുത്ത പ്രതിഷേധത്തിനൊടുവിൽ ബാങ്ക് ഉദ്യോഗസ്ഥർ താൽക്കാലികമായി ലേല നടപടികൾ നിർത്തിവച്ചു. 2021 ഒക്ടോബർ 16 ആയിരുന്നു കൂട്ടിക്കൽ പ്രദേശത്തെ ആകെ പിടിച്ചുലച്ച പ്രളയ ദുരന്തം ഉണ്ടായത്. കൂട്ടിക്കൽ പ്രളയ ദുരന്തത്തിലെ ഇരകളാണ് പരുവക്കാട്ടിൽ ദാമോദരൻ വിജയമ്മ ദമ്പതികൾ. ഇവരുടെ 10 സെൻ്റ് പുരയിടവും വീടുമാണ് ഇപ്പോൾ കേരള ബാങ്ക് ലേലത്തിന് വെച്ചത്.
ഉരുൾ പൊട്ടലിൽ ഇവരുടെ വീടും തകർന്നു. 6 മാസം മുൻപ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് നൽകി രണ്ടാഴ്ച്ച മുൻപ് സെയിൽ ലെറ്ററും നൽകി. നവം 28 ന് 1 മണിക്ക് വസ്തു ലേലം ചെയ്യുമെന്നാണ് ഇവരെ ബാങ്ക് അറിയിച്ചിരിക്കുന്നത്. പ്രകൃതി ക്ഷോഭം നേരിട്ട കൂട്ടികലിൽ ജപ്തി നടത്തു കില്ലയെന്ന് സഹകരണ മന്ത്രി മന്ത്രി വിഎൻ വാസ വൻ അടക്കു ഇവർ ഉറപ്പ് നൽകിയതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.