മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ നാലാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി. 31 കാരിയായ യുവതിയ്ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് മങ്കിപോക്സ് (കുരങ്ങുപനി) വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരള കര്‍ണാടക അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
മങ്കിപോക്സ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ രാജ്യം കൂടുതല്‍ ജാഗ്രതയിലേയ്ക്ക്... മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നൽകി. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോളിന്റെ നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുക, കേന്ദ്ര ആരോഗ്യമന്ത്രാലയം, ഫാർമ, ബയോടെക് സെക്രട്ടറി എന്നിവരും ഈ സംഘത്തിലുണ്ടാകും.
Monkeypox in India: ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മൂന്ന് പേർക്കും ഡൽഹിയിൽ ഒരാൾക്കുമാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്.
Monkeypox: രണ്ട് ഓട്ടോറിക്ഷകളിലാണ് ഇയാൾ സഞ്ചരിച്ചത്. ഡ്രൈവർമാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.