ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബാലാത്സംഗം ചെയ്തവര്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പിതാവ്. മകളെ കൊന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ അവരെ വെടിവച്ച് കൊല്ലണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്.
താന്‍ മരിക്കാന്‍ തയ്യാറല്ലയെന്നും തന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് തനിക്ക് കാണണമെന്നും ഉന്നവോയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആക്രമികളാല്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തല്‍ക്കാലം പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും എയിംസിലെ ജയപ്രകാശ് നാരായണന്‍ സെന്ററിലെ ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കാന്‍ ജില്ലാ ജഡ്ജി നിർദേശിച്ചു.