ഊഷ്മളമായിരുന്നു ദാമ്പത്യജീവിതം; മെലിൻഡയെ വീണ്ടും ജീവിത സഖി ആക്കുവാൻ ആഗ്രഹം: ബിൽ ഗേറ്റ്സ്

2021 ഓഗസ്റ്റിൽ തന്നെ ഇരുവരും ഒരുമിച്ച്   തങ്ങളുടെ   ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവ‌ർത്തനങ്ങളുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 3, 2022, 08:35 AM IST
  • .2021 മെയ് 1 നാണ് 27വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്
  • 1994 ലായിരുന്നു ഇരുവരുടേയും വിവാഹം
  • വിവാഹ മോചനം വളരെ സങ്കീർണ്ണത നിറഞ്ഞതായിരുന്നു
ഊഷ്മളമായിരുന്നു ദാമ്പത്യജീവിതം; മെലിൻഡയെ വീണ്ടും ജീവിത സഖി ആക്കുവാൻ ആഗ്രഹം: ബിൽ ഗേറ്റ്സ്

മുൻ ഭാര്യ മെലിൻഡയെ ഒരിക്കൽ കൂടി  വിവാഹം കഴിക്കാൻ തീരുമാനിക്കുമെന്ന് ബിൽ ഗേറ്റ്സ്.തന്റെയും മെലിൻഡയുടേയും വിവാഹ ജീവിതം വളരെ മഹത്തരമായിരുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.2021 മെയ് 1 നാണ് 27വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർ പിരിഞ്ഞത്.1994 ലായിരുന്നു ഇരുവരുടേയും വിവാഹം. ഒരുമിച്ചുള്ള ദാമ്പത്യത്തിൽ ഇരുവർക്കും   ജെന്നർ,ജെറി,ഫോബ് എന്നിങ്ങനെ  മൂന്ന് മക്കളാണ്  ഉള്ളത്.

2021 ഓഗസ്റ്റിൽ തന്നെ ഇരുവരും ഒരുമിച്ച്   തങ്ങളുടെ   ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവ‌ർത്തനങ്ങളുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചിരുന്നു. ബ്രിട്ടീഷ് പത്രമായ സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ്  ബിൽ ഗേറ്റ്സിന്റെ തുറന്ന് പറച്ചിൽ. വീണ്ടും തന്റെ മുൻ ഭാര്യയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു  ബിൽ ഗേറ്റ്സിന്റെ മറുപടി.തന്റെ രണ്ട് വർഷത്തെ കോവിഡ് ജീവിതം വളരെ നാടകീയമായിരുന്നു എന്നും ബിൽ ഗേറ്റ്സ് അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ് കാലത്തെ പ്രതിസന്ധികൾക്കും വിവാഹമോചനത്തിനുമൊപ്പം മക്കളുമായി ഉള്ള വേർപാടും  കോവിഡ് കാലത്ത് തന്നെ ഏറെ ബുദ്ധിമുട്ടിച്ചുവെന്നാണ്  ബിൽ ഗേറ്റ്സിന്റെ തുറന്ന് പറച്ചിൽ.ഇരുവരും തമ്മിൽ സൗഹൃദപരമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.ഫൗണ്ടേഷനുമായ ബന്ധപ്പെട്ട വാർഷിക മീറ്റിംഗുകളിൽ  ഞങ്ങൾ ഒരുമിച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.വിവാഹ മോചനവുമായി താൻ ഇപ്പോഴും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടുണ്ടോ  എന്നറിയില്ല.  

മുൻ ഭാര്യയോടൊത്ത് ജോലി ചെയ്യാൻ സാധിക്കുന്നുവെന്നത് ഭാഗ്യമാണെന്ന്  കരുതുന്നു.അതിൽ സന്തോഷമുണ്ട്. മെലിൻഡയുമായി തനിക്ക് ഇപ്പോഴും അടുത്ത ബന്ധം ഉണ്ടെന്നും ബിൽ ഗേറ്റ്സ് പറയുന്നു.വിവാഹ മോചനം വളരെ സങ്കീർണ്ണത നിറഞ്ഞതായിരുന്നു.അതിന്റെ ആഘാതത്തിൽ നിന്ന് ഇരുവരും   മുക്തി  നേടിക്കൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News