China | ചൈനയുടെ മുതുമുത്തശ്ശി വിടപറഞ്ഞു; അന്ത്യം 135-ാം വയസ്സിൽ

90 വയസ്സിനു മുകളിലുള്ള ധാരാളം ആളുകൾ ഉള്ളതിനാൽ കൊമുസെറിക് 'ദീർഘായുസ്സിന്റെ നഗരം' എന്നറിയപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 07:34 AM IST
  • ഔദ്യോഗിക രേഖകൾ പ്രകാരം, 1886 ജൂൺ 25 ന് കെഷ്ഗറിലെ കൊമുസെറിക് നഗരത്തിലാണ് ഇവർ ജനിച്ചതെന്ന് വ്യക്തമാക്കുന്നു
  • 2013-ൽ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അലിമിഹാൻ സെയ്ദിയെ പ്രഖ്യാപിച്ചു
  • അലിമിഹാൻ സെയ്ദിയുടെ ദിനചര്യ ലളിതവും ചിട്ടയുമുള്ളതായിരുന്നു
  • കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, വെയിൽ കായുക തുടങ്ങിയ കാര്യങ്ങളിൽ സെയ്ദി ക‍ൃത്യനിഷ്ഠത പാലിച്ചു
China | ചൈനയുടെ മുതുമുത്തശ്ശി വിടപറഞ്ഞു; അന്ത്യം 135-ാം വയസ്സിൽ

ബീജിങ്: ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അലിമിഹാൻ സെയ്ദി അന്തരിച്ചു. 135 വയസ്സായിരുന്നു. പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ ഗോത്രത്തിൽ നിന്നുള്ള ഔദ്യോഗിക രേഖകൾ പ്രകാരം, 1886 ജൂൺ 25 ന് കെഷ്ഗറിലെ കൊമുസെറിക് നഗരത്തിലാണ് ഇവർ ജനിച്ചതെന്ന് വ്യക്തമാക്കുന്നു.

2013-ൽ ചൈനീസ് അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻഡ് ജെറിയാട്രിക്സ് രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അലിമിഹാൻ സെയ്ദിയെ പ്രഖ്യാപിച്ചു.

ALSO READ: Health Tips: 35 വയസ് കഴിഞ്ഞ പുരുഷന്മാര്‍ ഈ പ്രത്യേക ലക്ഷണങ്ങള്‍ അവഗണിക്കരുത്, ചില രോഗത്തിന്‍റെ മുന്നറിയിപ്പാകാം

അലിമിഹാൻ സെയ്ദിയുടെ ദിനചര്യ ലളിതവും ചിട്ടയുമുള്ളതായിരുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. വെയിൽ കായുക തുടങ്ങിയ കാര്യങ്ങളിൽ സെയ്ദി ക‍ൃത്യനിഷ്ഠത പാലിച്ചു.

കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് സെയ്ദിക്ക് വളരെ ഇഷ്ടമായിരുന്നു. 90 വയസ്സിനു മുകളിലുള്ള ധാരാളം ആളുകൾ ഉള്ളതിനാൽ കൊമുസെറിക് 'ദീർഘായുസ്സിന്റെ നഗരം' എന്നറിയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News