വസ്ത്രത്തിന്‍റെ ഇറക്കം കുറയട്ടെ; ബോണസ് കിട്ടും!!

ഏകദേശം 60 ഓളം വനിതാ ജീവനക്കാര്‍ ഇതിനോടകം ക്യാമ്പയിന്‍റെ ഭാഗമായെന്നും റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നു.   

Last Updated : Jun 2, 2019, 03:44 PM IST
വസ്ത്രത്തിന്‍റെ ഇറക്കം കുറയട്ടെ; ബോണസ് കിട്ടും!!

മോസ്കോ: ഓരോ ഓഫീസിനും ഓരോ വേഷങ്ങള്‍ അല്ലെ, എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്ന കമ്പനിയുമുണ്ടോ?.

അതെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയിരിക്കുകയാണ് ഒരു റഷ്യന്‍ കമ്പനി. അലുമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്പനിയായ റ്റാറ്റ്‍പ്രോഫാണ് ഇത്തരത്തില്‍ ഒരു തീരുമാനം പുറപ്പെടുവിച്ചത്.

ജീവനക്കാര്‍ ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ച് ഓഫീസിലെത്തണമെന്ന കാലങ്ങളായി തുടരുന്ന രീതിക്ക് ഒരു മാറ്റം വരുത്താനാണ് 'ഫെമിനിറ്റി മാരത്തണ്‍' എന്ന പേരിലുള്ള ക്യാമ്പയിന് കമ്പനി മുന്‍കൈയ്യെടുത്തത്. 

പുതിയ നിര്‍ദ്ദേശമനുസരിച്ച് മുട്ടിന് മുകളിലുള്ള പാവാട ധരിച്ച് ഓഫീസിലെത്തിയ വനിതാ ജീവനക്കാരിക്ക് ശമ്പളത്തിന് പുറമെ 100 റൂബിള്‍ അധികം കൊടുത്തതായി ദി ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 60 ഓളം വനിതാ ജീവനക്കാര്‍ ഇതിനോടകം ക്യാമ്പയിന്‍റെ ഭാഗമായെന്നും റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നു. 

Trending News