Covid World Update : ഒടുവിൽ അന്റാർട്ടിക്കയിലും കോവിഡ്; 9 ജീവനക്കാരെ മാറ്റിപാർപ്പിച്ചു

അർജന്റീനയിലെ ലാ എസ്‌പെരാൻസയിൽ ആകെയുള്ള  43 ശാസ്ത്രജ്ഞരിലും സൈനിക ഉദ്യോഗസ്ഥരിലും 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 06:26 PM IST
  • അന്റാർട്ടിക്കയിലെ അർജന്റീനിയൻ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർക്കാണ് ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
  • ഇവരിൽ വാക്‌സിൻ സ്വീകരിക്കാത്ത ഒമ്പത് പേരെയും മാറ്റി പാർപ്പിച്ച് കഴിഞ്ഞുവെന്ന് വ്യാഴാഴ്ച അധികൃതർ അറിയിച്ചു.
  • അർജന്റീനയിലെ ലാ എസ്‌പെരാൻസയിൽ ആകെയുള്ള 43 ശാസ്ത്രജ്ഞരിലും സൈനിക ഉദ്യോഗസ്ഥരിലും 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു.
  • ഗവൺമെന്റിന്റെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് അന്റാർട്ടിക്കയിലെ ഉദ്യോഗസ്ഥൻ പട്രീഷ്യ ഒർതുസാറാണ് വിവരം എഎഫ്‌പിയോട് പറഞ്ഞത്.
 Covid World Update : ഒടുവിൽ അന്റാർട്ടിക്കയിലും കോവിഡ്; 9 ജീവനക്കാരെ  മാറ്റിപാർപ്പിച്ചു

Buenos Aires:  കോവിഡ്  (Covid 19) രോഗവ്യാപനം ആരംഭിച്ച് 2 വർഷങ്ങൾക്ക് ശേഷം ആദ്യമായി അന്റാർട്ടിക്കയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അന്റാർട്ടിക്കയിലെ അർജന്റീനിയൻ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർക്കാണ് ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ വാക്‌സിൻ സ്വീകരിക്കാത്ത ഒമ്പത് പേരെയും മാറ്റി പാർപ്പിച്ച് കഴിഞ്ഞുവെന്ന് വ്യാഴാഴ്ച അധികൃതർ അറിയിച്ചു.

അർജന്റീനയിലെ ലാ എസ്‌പെരാൻസയിൽ ആകെയുള്ള  43 ശാസ്ത്രജ്ഞരിലും സൈനിക ഉദ്യോഗസ്ഥരിലും 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. ഗവൺമെന്റിന്റെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് അന്റാർട്ടിക്കയിലെ ഉദ്യോഗസ്ഥൻ പട്രീഷ്യ ഒർതുസാറാണ് വിവരം എഎഫ്‌പിയോട് പറഞ്ഞത്.

ALSO READ: Covid World Update: വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം അതിതീവ്രമാകും, കാരണങ്ങള്‍ ചൂണ്ടിക്കാട്ടി WHO

 ആകെ രോഗബാധിച്ച 24 പേരിൽ 9 പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഇവരെയാണ് മുൻകരുതലായി ഹെലികോപ്റ്റർ മാർഗം ബ്യൂണസ് അയേഴ്സിലേക്ക് കടന്നു. 2021-ൽ അർജന്റീനയുടെ വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ അന്റാർട്ടിക്കയിലുണ്ടായിരുന്നു. ഇവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു.

ALSO READ: Covid19: അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കും: ബോറിസ് ജോൺസൺ

അര്ജന്റീനയിൽ എത്തി വാക്‌സിൻ സ്വീകരിക്കാനാണ് ഇവർ തീരുമാനിച്ചത്. അന്റാർട്ടിക്കയിലെ രൂക്ഷമായ കാലാവസ്ഥയിൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും ആശങ്കപ്പെട്ടിരുന്നു. വാക്‌സിൻ സ്വീകരിച്ച ആളുകൾ റിസർച്ച് ക്യാമ്പിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർക്കും രോഗലക്ഷണങ്ങൾ ഇല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News