New Australian law: ജോലി സമയം കഴിഞ്ഞോ; എങ്കിൽ ബോസിന്റെ കോളുകൾക്ക് 'നോ' പറയാം

ഒരു ട്രിബ്യൂണലിനായിരിക്കും നിയമനടത്തിപ്പിന്റെ ചുമതല. അതേസമയം അവശ്യസമയങ്ങളിലെ മേലധികാരികളുടെ സന്ദേശങ്ങള്‍ ജീവനക്കാര്‍ അവഗണിക്കുന്നത് ഓഴിവാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 10:55 AM IST
  • പുതിയ നിയമം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
  • സര്‍വേ പ്രകാരം ഓസ്ട്രേലിയൻ ജീവനക്കാർ ശരാശരി 281 മണിക്കൂർ ശമ്പളമില്ലാതെ അമിതജോലി ചെയ്യുന്നു
  • അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജീവനക്കാരെ ജോലി ചെയ്യാൻ നിർബന്ധിച്ചാൽ തൊഴിലുടമയ്ക്ക് 63000 ഡോളർ പിഴ
New Australian law: ജോലി സമയം കഴിഞ്ഞോ; എങ്കിൽ ബോസിന്റെ കോളുകൾക്ക്  'നോ' പറയാം

ഓസ്‌ട്രേലിയക്കാര്‍ക്ക് ഇനി ജോലി സമയത്തിന് ശേഷം വരുന്ന കോളുകളും ഈമെയിൽ സന്ദേശങ്ങളും നിയമപരമായി അവഗണിക്കാം. ഓഫീസ് സമയം കഴിഞ്ഞും ജോലി സംബന്ധമായി വരുന്ന ഫോണ്‍കോളുകളും മെസ്സേജുകളും  അവഗണിക്കാന്‍  ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്ന 'റൈറ്റ് ടു ഡിസ്‌കണക്ട്' നിയമം ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍ വന്നു. ഫെബ്രുവരിയിൽ പാസാക്കിയ നിയമം ഇടത്തര, വൻകിട കമ്പനികളിൽ തിങ്കളാഴ്ച മുതൽ നടപ്പിലാക്കി. എന്നാൽ 15ൽ താഴെ ജീവനക്കാരുള്ള കമ്പനികളില്‍ ഓഗസ്റ്റ് 26 മുതലായിരിക്കും നിയമം നടപ്പിലാക്കുക. 

ജീവനക്കാർക്കിടയിലെ മാനസിക സമ്മര്‍ദ്ദവും തൊഴില്‍ ദാതാക്കളുടെ ചൂഷണവും തടയാൻ പുതിയ നിയമത്തിന് സാധിക്കുമെന്ന് ഓസ്ട്രേലിയൻ ​ഗവൺമെന്റ് പ്രതീക്ഷിക്കുന്നു. തൊഴിലിടങ്ങളിലെ ഇത്തരം മാറ്റങ്ങൾ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. 

Read Also: മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല

ജീവനക്കാർക്ക് ഫോൺ സ്വിച്ച് ഓഫ് ചെയ്യാനോ വ്യക്തി ജീവിതം ആസ്വദിക്കാനോ കഴിയുന്നില്ല. 24 മണിക്കൂറും ജോലി സംബന്ധമായ കോളുകളോ സന്ദേശങ്ങളോ പ്രതീക്ഷിച്ച് അവർ വ്യാകുലപ്പെടുന്നു. ഇത് ഒരു തരത്തിലുള്ള മാനസികാരോ​ഗ്യ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

ഒരു ട്രിബ്യൂണലിനായിരിക്കും നിയമനടത്തിപ്പിന്റെ ചുമതല. അതേസമയം അവശ്യസമയങ്ങളിലെ മേലധികാരികളുടെ സന്ദേശങ്ങള്‍ ജീവനക്കാര്‍ അവഗണിക്കുന്നത് ഓഴിവാക്കാനും ഈ ട്രിബ്യൂണലിന് അധികാരമുണ്ടാകും.

അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജീവനക്കാരെ ജോലി ചെയ്യാൻ നിർബന്ധിച്ചാൽ  തൊഴിലുടമയ്ക്ക് 63000 ഡോളർ പിഴ ഈടാക്കാം. ഇന്ത്യൻ രൂപയിൽ  52 ലക്ഷത്തിലധികമാണിത്. 

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ പ്രകാരം ഓസ്ട്രേലിയൻ ജീവനക്കാർ ശരാശരി 281 മണിക്കൂർ ശമ്പളമില്ലാതെ അമിതജോലി ചെയ്യുന്നുണ്ട്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ സമാനമായ നിയമം നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം ചില പ്രാദേശിക ബിസിനസ്സ് ​ഗ്രൂപ്പുകൾ നിയമത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News