China Covid Case: ആദ്യമായി 1000 കടന്ന് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക്

ചൈനയിൽ വാക്സിനേഷൻ എടുത്ത വ്യക്തികളിൽ മൂന്നിലൊന്ന് പേരും ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്. രോ​ഗലക്ഷണങ്ങൾ ഇല്ലാത്ത 703 കേസുകളാണ് ചൈനയിൽ ഉള്ളതെന്നാണ് പുതിയ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 05:48 PM IST
  • വുഹാനിൽ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ട് വർഷത്തിനിടെ ആദ്യമായി ചൈനയുടെ പ്രതിദിന കൊവിഡ് കണക്ക് 1000 കടന്നിരിക്കുകയാണ്.
  • ഒമിക്രോൺ വ്യാപനമാണ് ഇതിന് കാരണമായത്.
  • 1,100 കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
China Covid Case: ആദ്യമായി 1000 കടന്ന് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക്

കൊവിഡ് മഹാമാരിയുടെ തുടക്കം ചൈനയിൽ നിന്നാണ്. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ പടർന്ന് പിടിച്ചത് പോലെ ചൈനയിൽ കൊവിഡ് വ്യാപനം ഉണ്ടായില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ചൈനക്ക് സാധിച്ചു. വുഹാനിൽ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ട് വർഷത്തിനിടെ ആദ്യമായി ചൈനയുടെ പ്രതിദിന കൊവിഡ് കണക്ക് 1000 കടന്നിരിക്കുകയാണ്. ഒമിക്രോൺ വ്യാപനമാണ് ഇതിന് കാരണമായത്. 1,100 കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതിദിനം 300ലധികം കേസുകളിൽ നിന്ന് 1,100 കേസുകളായി വർധിച്ചത്. സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടാണ്. 'കോവിഡ് സീറോ' തന്ത്രമാണ് ചൈനയെ മഹാമാരിയുടെ വ്യാപനത്തിൽ നിന്ന് അകറ്റി നിർത്തിയത്.

രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരാണ് ചൈനയിൽ കൂടുതലെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞതായത് ഇതിനൊരു കാരണമാണ്. ചൈനയുടെ 1.4 ബില്യൺ ജനങ്ങളിൽ 90 ശതമാനവും പ്രാദേശികമായി വികസിപ്പിച്ച വാക്സിനുകൾ സ്വീകരിച്ചുവെന്നതുംരോ​ഗലക്ഷണങ്ങൾ വരാത്തതിന് കാരണമായി. 

ചൈനയിൽ വാക്സിനേഷൻ എടുത്ത വ്യക്തികളിൽ മൂന്നിലൊന്ന് പേരും ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്. രോ​ഗലക്ഷണങ്ങൾ ഇല്ലാത്ത 703 കേസുകളാണ് ചൈനയിൽ ഉള്ളതെന്നാണ് പുതിയ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News