ഗ്രേറ്റ തുന്‍ബര്‍ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം

​കൗ​മാ​ര​ക്കാ​രി​യാ​യ സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥാ പ്ര​വ​ര്‍​ത്ത​ക ഗ്രേറ്റ തുന്‍ബര്‍ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​ച്ച്‌ സം​ഘ​ട​ന​യാ​ണ് പു​ര​സ്കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

Sheeba George | Updated: Nov 21, 2019, 11:53 AM IST
ഗ്രേറ്റ തുന്‍ബര്‍ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം

സ്റ്റോ​ക്ക് ഹോം: ​കൗ​മാ​ര​ക്കാ​രി​യാ​യ സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥാ പ്ര​വ​ര്‍​ത്ത​ക ഗ്രേറ്റ തുന്‍ബര്‍ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​ച്ച്‌ സം​ഘ​ട​ന​യാ​ണ് പു​ര​സ്കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

ലോ​ക​മെമ്പാടുമുള്ള സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ചേ​ര്‍​ന്ന് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രെ ന​ട​ത്തുന്ന പോ​രാ​ട്ട​ങ്ങ​ളാ​ണ് ഗ്രേറ്റയെ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. കഴിഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ സ്വീ​ഡി​ഷ് പാ​ര്‍​ല​മെ​ന്‍റി​നു മു​ന്നി​ല്‍ കാ​ലാ​വ​സ്ഥ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി പ​ഠി​പ്പു​മു​ട​ക്കി സ​മ​രം ആ​രം​ഭി​ച്ചു​കൊ​ണ്ടാ​ണ് ഗ്രേ​റ്റ പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ലോ​ക​മാ​കെ പ​ട​ര്‍​ന്ന സ​മ​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ അ​ണി​നി​ര​ക്കു​ന്നു. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 

കൂടാതെ, യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് നടത്തിയ വികാരഭരിതമായ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ലോക രാഷ്ട്രങ്ങള്‍ തന്‍റെ തലമുറയെ വഞ്ചിക്കുകയാണെന്ന് അവര്‍ ഉച്ചകോടിയില്‍ തുറന്നു പറഞ്ഞിരുന്നു.

Also Read: ഡൊണാള്‍ഡ് ട്രംപിന് മാനസിക രോഗ൦!!

എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ച്‌ അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്. ഗ്രേ​റ്റ​യു​ടെ 'ഫ്രൈ​ഡേ​സ് ഫോ​ര്‍ ഫ്യൂ​ച്ച​ര്‍' എ​ന്ന പ്ര​സ്ഥാ​നം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. 

കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്‍റെ ഒരൊറ്റ മുഖമായി മാറിയിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി.