''ഒന്നിച്ച് തടയാം അതിക്രമം'' :നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ  വിപുലമായ പരിപാടികളോടെയാണ് ഈ ദിനം ആചരിക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 10:21 AM IST
  • സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യമായ കടമയാണ്
  • എല്ലാ വർഷവും നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആയി ആചരിക്കുന്നു
  • 2000 മുതൽ നവംബർ 25 UN ന്റെ ആഭ്യമുഖ്യത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നത്
''ഒന്നിച്ച് തടയാം അതിക്രമം'' :നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

ലോകം വളരുന്നതിന് അനുസരിച്ച് കുറ്റകൃത്യങ്ങളും പെരുകുന്നു. അതിൽ കൂടുതലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ. ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി  എല്ലാ വർഷവും നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആയി ആചരിക്കുന്നു.ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ രാഷ്ട്രീയപ്രവർത്തകരായ മൂന്ന് മിറാബൽ സഹോദരിമാർ സ്വച്ഛാധിപതിയായ റാഫേൽ ട്രൂജില്ലോവിന്റെ  ഉത്തരവിനാൽ കൊല്ലപ്പെട്ടതിന്റെ സ്മരണാർത്ഥമാണ്  2000 മുതൽ നവംബർ 25 UN ന്റെ ആഭ്യമുഖ്യത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നത് . 

നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ  വിപുലമായ പരിപാടികളോടെയാണ് ഈ ദിനം ആചരിക്കുന്നത് .ഈ വർഷത്തെ സന്ദേശം ഒന്നിച്ചു നിന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയാം എന്നാണ് .സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യമായ കടമയാണ്.വിപുലമായ നിയമ സംവിധാനങ്ങൾ ഉണ്ടെങ്കിലും സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്നത് രാജ്യ പുരോഗതിക്ക് തടസ്സമായി നിൽകും. 

70ശതമാനത്തിലധികം സ്ത്രീകൾക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ ലിംഗാധിഷ്ഠിത അക്രമങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ വിമണിന്റെഅഭിപ്രായം.ലിംഗ വിവേചനം സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ആക്കം കൂട്ടി. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അപമാനം, ലജ്ജ, കുറ്റവാളികളെക്കുറിച്ചുള്ള ഭയം, സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നീതിന്യായ വ്യവസ്ഥ ഇവയൊക്കെയാണ് സ്ത്രീകളെ നിശബ്ദമാക്കുന്നത്.

കോവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഉയര്‍ന്നുവരുന്ന കണക്കുകള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ എല്ലാത്തരം അതിക്രമങ്ങളും പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം, തീവ്രമായതായി വെളിപ്പെടുത്തുന്നു..ഏറ്റവും പുതിയ ആഗോള കണക്കുകള്‍ പ്രകാരം, 15 വയസും അതില്‍ കൂടുതലുമുള്ള മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും അടുപ്പമുള്ളതോ അല്ലാത്തതോ ആയ ആളുകളിൽ നിന്ന്  ലൈംഗികമോ  ശാരീരികമോ ആയ അക്രമത്തിന് വിധേയരായിട്ടുണ്ട്. ഈ സംഖ്യകള്‍ വലിയ മാറ്റമില്ലാതെ തുടരുന്നു.ലോക ജനസംഖ്യയുടെ 50 %ത്തിന് അടുത്ത്  വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അതത്  ഭരണ കർത്താകളുടെ ഉത്തരവാദിത്വംമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News