കിം കര്‍ഡാഷിയാന് ഇനി മക്കള്‍ നാല്!!

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലായ കിം കര്‍ഡാഷിയാനും ഭര്‍ത്താവ് കന്യേ വെസ്റ്റിനും നാലാമതും കുഞ്ഞ് ജനിച്ചു. 

Sneha Aniyan | Updated: May 11, 2019, 05:00 PM IST
കിം കര്‍ഡാഷിയാന് ഇനി മക്കള്‍ നാല്!!

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലായ കിം കര്‍ഡാഷിയാനും ഭര്‍ത്താവ് കന്യേ വെസ്റ്റിനും നാലാമതും കുഞ്ഞ് ജനിച്ചു. 

സറോഗസിയിലൂടെയാണ് കിമ്മും കന്യേയും നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കിം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

'' അവന്‍ ഇവിടെയുണ്ട്, അവന്‍ നന്നായിരിക്കുന്നു.''- ഇതായിരുന്നു കിമ്മിന്‍റെ ട്വീറ്റ്. 

നോര്‍ത്ത്, സെയിന്‍റ്, ചിക്കാഗോ എന്നിവര്‍ക്ക് ശേഷ൦ ജനിച്ച ഈ കുഞ്ഞ് വെസ്റ്റ്‌ ദമ്പതികളുടെ രണ്ടാമത്തെ ആണ്‍ക്കുഞ്ഞാണ്. ചിക്കാഗോയുടെ ഇരട്ട സഹോദരനാണെന്നേ കുഞ്ഞിനെ കണ്ടാല്‍ തോന്നുകയുള്ളൂവെന്നും കിം പറഞ്ഞു. 

കുഞ്ഞിന്‍റെ ജനന വിവരം ആഘോഷമാക്കിയ ആരാധകര്‍ക്ക് ഇപ്പോഴറിയേണ്ടത് കുഞ്ഞിന്‍റെ പേരെന്താണെന്നാണ്. അധികം വൈകാതെ തന്നെ അതിനുള്ള ഉത്തരവും ലഭിക്കുമെന്ന് കരുതാം...