രാജി ആവശ്യം ഒലി വീണ്ടും തള്ളി;നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി വിളിക്കണമെന്ന് ആവശ്യം!

നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അധികാര വടംവലി തുടരുന്നു.പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം എന്ന ആവശ്യം ഒലി തള്ളിക്കളഞ്ഞു.

Last Updated : Aug 6, 2020, 04:20 PM IST
  • പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം എന്ന ആവശ്യം ഒലി തള്ളിക്കളഞ്ഞു.
  • പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്ന കാര്യമില്ലെന്നും ഒലി വ്യക്തമാക്കുകയും ചെയ്തു
  • ഒലിയും ധഹലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പ്രശ്ന പരിഹാരത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നാണ് വിവരം
  • മാധവ് കുമാര്‍ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജിവെയ്ക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപെടുന്നുണ്ട്.
രാജി ആവശ്യം ഒലി വീണ്ടും തള്ളി;നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി വിളിക്കണമെന്ന് ആവശ്യം!

കാഠ്മണ്ഡു:നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അധികാര വടംവലി തുടരുന്നു.പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം എന്ന ആവശ്യം ഒലി തള്ളിക്കളഞ്ഞു.
നേരത്തെയും താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്ന കാര്യമില്ലെന്നും അദ്ധേഹം വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്ന പരിഹാരത്തിനായുള്ള നീക്കം പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് രംഗത്ത് വന്ന പുഷ്പ കമാല്‍ ധഹലും മാധവ് കുമാര്‍ നേപ്പാളും 
തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്‌,എന്നാല്‍ ഒലിയാകട്ടെ ഈ ആവശ്യം തള്ളിക്കളയുകയും പാര്‍ട്ടിയിലെ ഐക്യത്തിനായി 
എല്ലാവരും നിലകൊള്ളണം എന്ന് പറയുകയും ചെയ്തു,പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഒലി ആവശ്യപെടുകയും ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇതുവരേയും ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Also Read:ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വിവാദ ഭൂപടം ഐക്യരാഷ്ട്ര സഭയ്ക്കും ഗൂഗിളിനും അയച്ച് നേപ്പാള്‍..!!

 

അതേസമയം ഒലിയും ധഹലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പ്രശ്ന പരിഹാരത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നാണ് വിവരം.
ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി എന്ന ആവശ്യത്തില്‍ നിന്ന് ധഹല്‍ പിന്നോട്ട് പോയെന്നും 
ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്,പാര്‍ട്ടി കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാത്രം ഒലി രാജിവെച്ചാല്‍ മതിയെന്ന നിലപാട് 
ധഹല്‍ സ്വീകരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും മാധവ് കുമാര്‍ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജിവെയ്ക്കണം 
എന്ന് ആവര്‍ത്തിച്ച് ആവശ്യപെടുന്നുണ്ട്,എന്തായാലും ഇനി ചേരുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം നിര്‍ണ്ണായകമായിരിക്കുമെന്ന്
ഉറപ്പാണ്.

Trending News