വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയെ പലപ്പോഴും മോശം ഫലങ്ങൾ നൽകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാൽ, ചൊവ്വ ശക്തനായി നിൽക്കുന്ന ഘട്ടത്തിൽ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും.
ധൈര്യം, ശക്തി എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വ ഒരു രാശിയിൽ 45 ദിവസമാണ് സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടെ രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും.
2024 ഡിസംബർ ഏഴാം തിയതി ചൊവ്വ കർക്കിടകം രാശിയിൽ പ്രവേശിച്ചു. 2025 ജനുവരി 21ന് ചൊവ്വ വക്രഗതിയിൽ സഞ്ചരിക്കും. ഇതിന് ശേഷം ഫെബ്രുവരി 21ന് ചൊവ്വ നേർരേഖയിൽ മിഥുനം രാശിയിലേക്ക് മാറും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വമുണ്ടാകും. വരുമാനം വർധിക്കും. ബിസിനസിൽ പ്രതീക്ഷിക്കാത്ത വിധം ലാഭമുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ സ്നേഹവും കരുതലും ലഭിക്കും. ആരോഗ്യം മികച്ചതാകും.
ധനു (Sagittarius): ധനു രാശിക്കാർക്ക് സാമ്പത്തികമായി മികച്ച നാളുകളായിരിക്കും വരുന്നത്. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. കച്ചവടക്കാർക്ക് വലിയ ലാഭം ഉണ്ടാകും. എല്ലാ പ്രവർത്തന മേഖലകളിലും വിജയം ഉണ്ടാകും. സംയുക്ത സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിരവധി നേട്ടങ്ങൾ ഉണ്ടാകും.
മീനം (Pisces): മീനം രാശിക്കാർക്ക് ആഗ്രഹിക്കുന്ന വിധത്തിൽ ജീവിതം മാറിമറിയും. വസ്തുവകകളും വാഹനങ്ങളും സ്വന്തമാക്കാനാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)