ഇസ്ലാമാബാദ്: ഇന്ത്യയെ വിമര്‍ശിക്കാനോ കളിയാക്കാനോ ലഭിച്ച ഒരവസരവും പാക്കിസ്ഥാന്‍ പാഴാക്കാറില്ല.
അതിന്‍റെ ഏറ്റവും നല്ല ഉദാഹരണവുമായി പാക്കിസ്ഥാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ പ്രതിമ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍ സ്ഥാപിച്ചാണ് പുതിയ നടപടി.
പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ഈ വാര്‍ത്തയും ചിത്രവും ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടത്.
ഫെബ്രുവരി 27 നാണ് അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്. ശേഷം മാര്‍ച്ച് ഒന്നിന് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.
വ്യോമസേനയിലെ ധീരന്‍ എന്ന അടിക്കുറിപ്പോടെയാണ് ധവാന്‍ ചിത്രം പങ്കുവെച്ചതെങ്കിലും ഒരു കപ്പ് ചായകൂടി കയ്യില്‍ കൊടുത്തിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഫെബ്രുവരിയില്‍ അഭിനന്ദന്‍ പാക്കിസ്ഥാന്‍റെ പിടിയിലായപ്പോള്‍ പുറത്തുവിട്ട വീഡിയോയില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അഭിനന്ദന്‍റെ കയ്യില്‍ ഒരു കപ്പ് ചായ ഉണ്ടായിരുന്നു. അതില്‍ പട്ടാളക്കാരുടെ ചോദ്യത്തിന് 'ചായ നല്ലതാണ് നന്ദി' എന്ന്‍ അഭിനന്ദന്‍ പറയുന്നതും വീഡിയോയില്‍ കാണാം.
ആ സംഭവത്തെ കളിയാക്കുന്നപോലെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനന്ദന്‍റെ പ്രതിമയ്ക്ക് തൊട്ടടുത്തുതന്നെ ഒരു ചായകപ്പും വെച്ചിട്ടുണ്ട് കൂടെ ഒരു പാക്കിസ്ഥാന്‍ പട്ടാളക്കാരന്‍റെ പ്രതിമയും ഉണ്ട്.