Corona Vaccine: Norway ൽ Pfizer വാക്സിൻ സ്വീകരിച്ച 13 പേർ മരണമടഞ്ഞു

എന്നാൽ ഇതിനിടയിൽ ഫൈസർ വാക്സിനെക്കുറിച്ച് (Pfizer Vaccine) ആശങ്കകൾ ഉയർന്നുവരികയാണ്.  

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 03:46 PM IST
  • പുതുവർഷത്തിന് 4 ദിവസം മുമ്പ് നോർവേയിൽ ഫൈസർ വാക്സിൻ നൽകുന്നതിന് തുടക്കം കുറിച്ചിരുന്നു.
  • ആദ്യ വാക്സിൻ നൽകിയത് 67 കാരനായ Svin Anderson ആണ്.
  • അതിനുശേഷം ഇതുവരെയായി ഏതാണ്ട് മൂപ്പത്തിമൂന്നായിരം പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകിയത്.
Corona Vaccine: Norway ൽ  Pfizer വാക്സിൻ സ്വീകരിച്ച 13 പേർ മരണമടഞ്ഞു

Corona Vaccine: പല രാജ്യങ്ങളിലും കൊറോണ വൈറസിനെതിരെയുള്ള (Corona Virus) പ്രതിരോധ കുത്തിവയ്പ്പ് ആളുകൾക്ക് കൊടുത്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ഫൈസർ വാക്സിനെക്കുറിച്ച് (Pfizer Vaccine) ആശങ്കകൾ ഉയർന്നുവരികയാണ്.  അതിന് കാരണം നോർവേയിൽ (Norway) ഈ വാക്സിൻ സ്വീകരിച്ചശേഷമുള്ള പാർശ്വഫലങ്ങളെ തുടർന്ന് 13 പേരുടെ ജീവനാണ് പൊലിഞ്ഞത്.  

ഇതുവരെ മൂപ്പത്തിമൂന്നായിരം പേർക്കാണ് കുത്തിവയ്പ് നൽകിയിട്ടുള്ളത്

പുതുവർഷത്തിന് 4 ദിവസം മുമ്പ് നോർവേയിൽ (Norway) ഫൈസർ വാക്സിൻ (Pfizer Vaccine) നൽകുന്നതിന് തുടക്കം കുറിച്ചിരുന്നു.   ആദ്യ വാക്സിൻ നൽകിയത് 67 കാരനായ Svin Anderson ആണ്.  അതിനുശേഷം ഇതുവരെയായി ഏതാണ്ട് മൂപ്പത്തിമൂന്നായിരം പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകിയത്. വാക്സിനേഷൻ ആരംഭിച്ചതോടെതന്നെ ചില ആളുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.  

29 ആളുകളിൽ പാർശ്വഫലങ്ങൾ കണ്ടു

റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിന്റെ (Sputnik) റിപ്പോർട്ട് അനുസരിച്ച് നോർവീജിയൻ മെഡിസിൻ ഏജൻസി 29 പേരിൽ പാർശ്വഫലങ്ങൾ കണ്ടതായി  അറിയിച്ചുവെന്നാണ്.  പക്ഷേ വാക്സിനേഷൻ എടുത്തത്  മുതൽ 23 മരണങ്ങളാണ് കാണുന്നത്. അതിൽ ഇതുവരെ 13 രോഗികളെ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏജൻസിയുടെ മെഡിക്കൽ ഡയറക്ടർ സ്റ്റെയ്‌നർ മാഡ്‌സെൻ (Steinar Madsen) രാജ്യത്തെ ദേശീയ ബ്രോഡ്കാസ്റ്റർ എൻ‌ആർ‌കെയുമായുള്ള (National Broadcaster NRK) സംഭാഷണത്തിൽ പറഞ്ഞത് 13 മരണങ്ങളിൽ ഒമ്പതെണ്ണം ഗുരുതരമായ പാർശ്വഫലങ്ങളെ തുടർന്നാണ് എന്നാണ്.  

സ്റ്റെയ്‌നർ മാഡ്‌സെൻ (Steinar Madsen) പറഞ്ഞതനുസരിച്ച് മരണമടഞ്ഞവരിൽ ഭൂരിഭാഗവും നഴ്സിങ് ഹോമുകളിൽ താമസിക്കുന്ന ദുർബലരോ അല്ലെങ്കിൽ വയസായവരോ ആണെന്നാണ്.  മരിച്ചവർക്ക് 80 വയസ്സിനു മുകളിൽ പ്രായമുണ്ട് എന്നാൽ ചിലർക്ക് 90 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വാക്സിൻ (Corona Vaccine) എടുത്ത ശേഷം ഇവരിൽ ചിലർക്ക് പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടിട്ടുണ്ടെന്നും ശേഷം ഇവർ ഗുരുതരാവസ്ഥയിലാകുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

പാർശ്വഫലങ്ങളെക്കുറിച്ച് അഡ്മിനിസ്ട്രേഷൻ ആശങ്കപ്പെടുന്നില്ല

ഈ കേസുകൾ അപൂർവമാണെന്നും മാരകമായ പ്രത്യാഘാതങ്ങളില്ലാതെ ആയിരക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട് മാഡ്‌സെൻ (Steinar Madsen) പറഞ്ഞു.  ഇതിനർത്ഥം മരണമടഞ്ഞ ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖം, ഡിമെൻഷ്യ, മറ്റ് പല ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ്.  ഇതുവരെ സ്ഥിരീകരിച്ച പാർശ്വഫലങ്ങളെക്കുറിച്ച് അധികൃതർക്ക് ആശങ്കയില്ലെന്നും രോഗികളായ ചിലരൊഴികെ വാക്സിൻ പ്രശ്നം\ഉള്ളവർ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News