തന്റെ ജീവിതത്തിലെ കറുത്ത അധ്യായ൦ ആരാധകരുമായി പങ്കുവച്ച് അമേരിക്കന്‍ ഗായിക അലെസ്യ ബെത്ത് മൂറെ എന്ന പിങ്ക്. സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് 39 കാരിയായ പിങ്ക് മനസ് തുറന്നത്.
പതിനേഴാം വയസില്‍ ഗര്‍ഭിണിയായെങ്കിലും ആ ഗര്‍ഭമലസി പോകുകയായിരുന്നുവെന്ന് പിങ്ക് പറഞ്ഞു. അതോടെ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായെന്നും ഇതിനു ശേഷവും പലവട്ടം അബോര്ഷന് സംഭവിച്ചുവെന്നും പിങ്ക് പറയുന്നു.
അതോടെ, മാനസിക സംഘര്‍ഷം വല്ലാതെ വര്‍ധിച്ച താന്‍ ശരീരത്തെ തന്നെ വെറുത്തു പോയെന്നും അഞ്ചു വര്‍ഷത്തിനു ശേഷം ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടിയെങ്കിലും പരാജയമായിരുന്നു ഫലമെന്നും പിങ്ക് വെളുപ്പെടുത്തി.
പ്രൊഫഷണല്‍ മോട്ടോര്‍ കാര്‍ റേസര്‍ കാരി ഹാര്‍ട്ട് ആണ് പിങ്കിന്റെ ഭര്‍ത്താവ്. വില്ലോ സെജ് എന്ന ഏഴ് വയസുകാരിയും ജെയിംസണ് മൂണ്‍ ഹാര്‍ട്ട് എന്ന രണ്ടു വയസുകാരനും പിങ്കിന്റെ മക്കളാണ്.