London: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിയിച്ച് ഡോക്ടര്‍മാര്‍. രാജ്ഞി വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് എന്ന് ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുതിര്‍ന്ന മന്ത്രിമാരുമായുള്ള വെര്‍ച്വല്‍ മീറ്റിംഗ് റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 96-കാരിയായ രാജ്ഞിയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്ക പടര്‍ന്നത്. രാജ്ഞിയെ പരിച്ചരിയ്ക്കുന്ന ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാലാണ് യോഗം റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
Also Read: Kartavya Path: കർത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
എലിസബത്ത് രാജ്ഞി വിദഗ്ദ്ധ മെഡിക്കൽ മേൽനോട്ടത്തിലാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിയ്ക്കുന്നു. രാജ്ഞി നിലവില്‍ സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിൽ വിശ്രമത്തിലാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്ഞി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ചാള്‍സ് രാജകുമാരന്‍,പത്നി കാമില്ല പാര്‍ക്കര്‍, വില്യം രാജുകുമാരന്‍, മറ്റ് രാജകുടുംബാംഗങ്ങളും ബാൽമോറൽ കാസിലിൽ എത്തിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ബൽമോറലിൽ വച്ചാണ് രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ നിയമിക്കുന്നതായി എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചത്.
എലിസബത്ത് 1952 മുതൽ ബ്രിട്ടന്‍റെ രാജ്ഞി പദവി വഹിയ്ക്കുകയാണ്. ഈ വർഷമാദ്യം രാജ്ഞി പദവിയില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയത് രാജ്യം ആഘോഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...