'റൊവാമിനി' സാന്താക്ലോസിന്റെ സ്വന്തം ഗ്രാമം; സഞ്ചാരികളെ കാത്ത് സാന്താക്ലോസ്

സാന്താക്ലോസിന്റെ ജന്മനാടെന്ന് അറിയപ്പെടുന്ന ഫിൻലന്റിലെ റൊവാമിനി എന്ന ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലാണ് ഈ കത്തുകളൊക്കെ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 01:23 PM IST
  • ലോകം മുഴുവൻ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി
  • ക്രിസ്മസിന്റെ സമയത്ത് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനം സാന്റാക്ലോസ്
  • കുട്ടികളെല്ലാം ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതുന്ന ഒരു പതിവുണ്ട്
 'റൊവാമിനി' സാന്താക്ലോസിന്റെ സ്വന്തം ഗ്രാമം;  സഞ്ചാരികളെ കാത്ത് സാന്താക്ലോസ്

ലോകം മുഴുവൻ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.ക്രിസ്മസിന്റെ സമയത്ത് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനം സാന്റാക്ലോസ് തന്നെയാണ്... കുട്ടികളെല്ലാം ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതുന്ന ഒരു പതിവുണ്ട്...സാന്താക്ലോസിന്റെ ജന്മനാടെന്ന് അറിയപ്പെടുന്ന ഫിൻലന്റിലെ റൊവാമിനി എന്ന ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലാണ് ഈ കത്തുകളൊക്കെ എത്തുന്നത്. സാന്താക്ലോസിന് സ്വന്തമായി പോസ്റ്റ് ഓഫീസുണ്ട്. ...ഇവിടെ നിന്ന് സാന്താക്ലോസിന്റെ പേരിൽ എല്ലാ സമയത്തും ലോകത്തിലെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും ക്രിസ്മസ് കാർഡുകളും സമ്മാനങ്ങളും അയക്കാം. 

സാന്താക്ലോസിന്റെയും ആർട്ടിക് വൃത്തത്തിന്റെയും പ്രത്യേകതകൾ വ്യക്തമാക്കുന്ന മനോഹരമായ സ്‌റ്റാംപും സീലുമാണ് ഇവിടെ നിന്ന് അയയ്ക്കുന്ന ക്രിസ്മസ് കാർഡുകളിൽ ഉണ്ടാകുക.കാർഡുകൾ പോസ്റ്റു ചെയ്യാൻ രണ്ട് തപാൽ പെട്ടികൾ ഉണ്ട്... അതിൽ ഒരു പെട്ടിയിൽ പോസ്‌റ്റ് ചെയ്യുന്ന കത്തുകളും സമ്മാനങ്ങളും സാധാരണ രീതിയിൽ അയക്കുന്നതുപോലെ ക്രിസ്മസ് സമയത്ത് ആ മേൽവിലാസത്തിൽ ലഭിക്കും. എന്നാൽ മറ്റേ തപാൽപെട്ടിയിൽ ഇടുന്നവ ഉടനടി മേൽവിലാസക്കാരന് എത്തിക്കും.

സാന്തയുടെ ഓഫീസും പോസ്റ്റോഫീസുമെല്ലാം സാന്താ പാര്‍ക്കിനുള്ളിലാണ് ഉള്ളത്. 1998 നവംബർ 28 നാണ് ഈ പാർക്ക് തുറന്നത്.  വേനൽക്കാലത്ത്, ജൂൺ പകുതി മുതൽ ഓഗസ്റ്റ് ആദ്യ ആഴ്ച വരെയും ശൈത്യകാലത്ത് നവംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയും  ഈ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറക്കും. പ്രവേശന ഫീസ്‌ നല്‍കി വേണം അകത്തേക്ക് കടക്കാൻ..പാര്‍ക്കിനുള്ളിൽ സാന്താക്ലോസിന്‍റെ ഓഫീസില്‍ പോയി അദ്ദേഹത്തെ കാണാനും, സൗജന്യമായി ചിത്രങ്ങൾ എടുക്കാനും കഴിയും. എല്ലാ വര്‍ഷവും വിപുലമായ പരിപാടികളാണ് റൊവാമിനി ഗ്രാമത്തിൽ നടക്കുന്നത്.കോവിഡ് കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരിപാടി ആയതിനാൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധവ് പ്രതീക്ഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News