Viral Video : മരത്തിൽ കയറുന്ന കോഴി; വീഡിയോ വൈറൽ

എവെരിതിങ് എബൌട്ട് വില്ലേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.   

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 04:50 PM IST
  • എവെരിതിങ് എബൌട്ട് വില്ലേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • ഈ വീഡിയോയിൽ വളരെ ഉയരത്തിൽ ഉള്ള ഒരു മരത്തിന്റെ മുകളിൽ ഇരിക്കുന്ന ഒരു കോഴിയെ കാണാം.
  • മരത്തിലെ ഒരു കൊമ്പിൽ ഇരുന്ന അതിലെ പഴം കൊത്തി തിന്നുകയാണ് കോഴി.
Viral Video : മരത്തിൽ കയറുന്ന കോഴി; വീഡിയോ വൈറൽ

ആളുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത് വിഡിയോകൾ കാണാനാണ്. അതിനാൽ തന്നെ ദിനംപ്രതി ആയിരകണക്കിന് വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാറുമുണ്ട്. ഇതിൽ തന്നെ  മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ദിനവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും അതിനോടൊപ്പം അവയുടെ സ്വഭാവം മനസിലാക്കാൻ സാധിക്കാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. ഇത്തരം വീഡിയോകൾ  പലപ്പോഴും ആളുകളുടെ വിരസമായ ജീവിതത്തിലെ ടെൻഷനും ഉത്കണ്ഠയും ഒക്കെ കുറയ്ക്കാനും സഹായിക്കാറുണ്ട്. 

ഇത് ഒരു കോഴിയുടെ വീഡിയോയാണ്. നമ്മുടെയൊക്കെ വീടുകളിൽ വളർത്തുന്ന പക്ഷികളാണ് കോഴികൾ. കൂടാതെ കോഴികൾക്ക് അധികം ദൂരം പറക്കാനും മറ്റും കഴിയല്ലെന്നും നമ്മുക്ക് നന്നായി അറിയാം. കോഴികൾ നിലത്തൂടെ നടക്കുകയും ഓടുകയും ചെറിയ ദൂരങ്ങളിൽ പരക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ ഒരു കോഴി പൊക്കമുള്ള ഒരു മരത്തിന്റെ മുകളിൽ കയറി, അതിലെ പഴങ്ങൾ കൊത്തി തിന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ വിശ്വസിക്കണം അങ്ങനെയുള്ള ഒരു കോഴിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ALSO READ: Viral Video : ഇരയാണെന്ന് കരുതി സ്വന്തം വാലിൽ കടിച്ച് പെരുമ്പാമ്പ്; പിന്നീട് നടന്നത്… വീഡിയോ

 എവെരിതിങ് എബൌട്ട് വില്ലേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ വളരെ ഉയരത്തിൽ ഉള്ള ഒരു മരത്തിന്റെ മുകളിൽ ഇരിക്കുന്ന ഒരു കോഴിയെ കാണാം. മരത്തിലെ ഒരു കൊമ്പിൽ ഇരുന്ന അതിലെ പഴം കൊത്തി തിന്നുകയാണ് കോഴി. കൂടാതെ അത്രയും പൊക്കത്തിൽ നിന്ന് ദൂരേക്ക് കോഴി പറക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആളുകൾ. നിരവധി പേർ ലൈക്കുകളും കമ്മെന്റുമായും എത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News