Women to have Multiple Husbands: സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിയ്ക്കാം, വിവാഹ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിയ്ക്കുന്ന നിയമവുമായി South Africa..!!

ഒരു സ്ത്രീക്ക് ഇനി എത്ര വേണമെങ്കിലും കല്യാണം കഴിക്കാം. അതായത് Polyandry (Women to have Multiple Husbands) നടപ്പാക്കാനുള്ള നിര്‍ദ്ദേശവുമായി ദക്ഷിണാഫ്രിക്ക...!!

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 10:33 PM IST
  • ഒരു സ്ത്രീക്ക് ഇനി എത്ര വേണമെങ്കിലും കല്യാണം കഴിക്കാം. അതായത് Polyandry (Women to have Multiple Husbands) നടപ്പാക്കാനുള്ള തീരുമാനവുമായി ദക്ഷിണാഫ്രിക്ക
  • ഈ നിര്‍ദ്ദേശം രാജ്യത്തെ ഒരു പറ്റം യാഥാസ്ഥിതികരെ പ്രകോപിച്ചിരിയ്കുകയാണ്.
  • എന്നാല്‍, നിയമത്തെ അനുകൂലിച്ചും സ്ത്രീകള്‍ക്കും തുല്യ നീതി നല്‍കണമെന്നും വാദിച്ച്‌ പുരോഗമന വാദികളും രംഗത്തെത്തിയിട്ടുണ്ട്...!!
Women to have Multiple Husbands: സ്ത്രീകള്‍ക്ക് ഒന്നിലധികം  പേരെ വിവാഹം കഴിയ്ക്കാം,  വിവാഹ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിയ്ക്കുന്ന  നിയമവുമായി   South Africa..!!

South Africa: ഒരു സ്ത്രീക്ക് ഇനി എത്ര വേണമെങ്കിലും കല്യാണം കഴിക്കാം. അതായത് Polyandry (Women to have Multiple Husbands) നടപ്പാക്കാനുള്ള നിര്‍ദ്ദേശവുമായി ദക്ഷിണാഫ്രിക്ക...!!

ഒരു പുരുഷന്  നാലു ഭാര്യമാരെവരെ വിവാഹം കഴിയ്ക്കാന്‍  അനുവദിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ നാം കേട്ടിട്ടുണ്ട്, എന്നാല്‍, ഇത് മറിച്ചാണ്,  ഒരു പെണ്ണിന്  എത്ര വേണമെങ്കിലും വിവാഹം കഴിയ്ക്കാം...!! 

സ്ത്രീകള്‍ക്ക് ഒന്നിലധികം പുരുഷന്മാരെ  വിവാഹം കഴിക്കാന്‍ അനുമതി നല്‍കി രാജ്യത്തെ വിവാഹ നിയമത്തില്‍  (Marriage Law) അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്  ദക്ഷിണാഫ്രിക്ക (South Afria). വിവാഹ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുന്ന നിയമം ഉടന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌...!! 

എന്നാല്‍, സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ അനുവദിക്കുന്ന നിയമം നടപ്പാക്കാനുള്ള  നിർദ്ദേശം  വന്‍  വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  ഈ നിര്‍ദ്ദേശം  രാജ്യത്തെ  ഒരു പറ്റം യാഥാസ്ഥിതികരെ പ്രകോപിച്ചിരിയ്കുകയാണ്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആദ്യം രംഗത്ത്‌ വന്നത്  രാജ്യത്തെ പ്രമുഖ ബിസിനസുകാരനും നാലു ഭാര്യമാരുമുള്ള മുസാ മസ്ലീക്ക് ആണ്.  ആഫ്രിക്കന്‍ സംസ്‌ക്കാരത്തെ ഈ നിയമം തന്നെ ഇത് നശിപ്പിക്കുമെന്നും  ഇത്തരം കുടുംബത്തില്‍ പിറക്കുന്ന കുട്ടികളുടെ "Identity" എന്തായിരിക്കുമെന്നുമാണ്  അദ്ദേഹത്തിന്‍റെ ചോദ്യം...!! 

അതേസമയം, രാജ്യത്തെ പ്രതിപക്ഷവും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത് രംഗത്തു വന്നിരിയ്ക്കുകയാണ്. ഈ നിയമം നടപ്പിലായാല്‍ അത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.   

എന്നാല്‍, നിയമത്തെ അനുകൂലിച്ചും സ്ത്രീകള്‍ക്കും തുല്യ നീതി നല്‍കണമെന്നും  വാദിച്ച്‌ പുരോഗമന വാദികളും രംഗത്തെത്തിയിട്ടുണ്ട്...!! 

സിംബാവേയിലും മറ്റും പോളിആന്‍ഡ്രി (Polyandry - Women to have Multiple Husbands) നിലവിലുണ്ടെന്നും ഒന്നിലധികം പുരുഷന്മാരെ വിവാഹം ചെയ്ത്  സ്ത്രീകള്‍  സുഖമായി ജീവിക്കുന്നുണ്ടെന്നും  അഭിപ്രായപ്പെട്ടവരും ഉണ്ട്.  

രാജ്യത്തെ ആഭ്യന്തര വകുപ്പ്  തയാറാക്കിയ വിവാഹനിയമ നിര്‍ദ്ദേശങ്ങളില്‍  Polyandry (Women to have Multiple Husbands) ഉള്‍പ്പെടുത്തിയതോടെയാണ്  വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 

ആഭ്യന്തര  വകുപ്പ് തയാറാക്കിയ വിവാഹനിയമ നിര്‍ദ്ദേശങ്ങളില്‍  ജൂൺ 30 വരെ  അഭിപ്രായങ്ങള്‍ നല്‍കാന്‍ ജനങ്ങള്‍ക്ക്‌ അവസരമുണ്ട്.  ഏപ്രിലിൽ ആണ് നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്. പിന്നീട്  മെയ് മാസത്തിൽ  നിയമങ്ങള്‍ സംബന്ധിച്ച  നിർദ്ദേശങ്ങൾ സമര്‍പ്പിക്കാന്‍ പൊതു ജനങ്ങള്‍ക്ക്‌ അവസരം നല്‍കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News