ലോക സിംഹ ദിനം 2023: സിംഹങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ആഗസ്റ്റ് 10 ന് ലോക സിംഹ ദിനം ആചരിക്കുന്നു. 'കാട്ടിലെ രാജാവ്' എന്നറിയപ്പെടുന്ന സിംഹങ്ങൾ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ്. ആവാസവ്യവസ്ഥ ഇല്ലാതാകുന്നത്, വേട്ടയാടൽ തുടങ്ങി നിരവധി ഭീഷണികൾ സിംഹങ്ങൾ നേരിടുന്നു.
സിംഹങ്ങളുടെ ഇന്നത്തെ ദുരവസ്ഥയെക്കുറിച്ചും അടുത്ത കാലത്തായി സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ സിംഹ ദിനം ആചരിക്കുന്നത്. സിംഹങ്ങൾ നേരിടുന്ന ഭീഷണിയുടെ കാരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.
ലോക സിംഹ ദിനം 2023: ചരിത്രം
സിംഹങ്ങൾക്കായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അംഗീകൃത സങ്കേതമായ ബിഗ് ക്യാറ്റ് റെസ്‌ക്യൂവിന്റെ സ്ഥാപകരായ ഡെറെക്കും ബെവർലി ജോബർട്ടും ലോകമെമ്പാടുമുള്ള സിംഹങ്ങളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ചതിനെ തുടർന്ന് 2013-ലാണ് ലോക സിംഹ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ദമ്പതികൾ 2009-ൽ നാഷണൽ ജിയോഗ്രാഫിക്കിനെ സമീപിക്കുകയും ബിഗ് ക്യാറ്റ് ഇനിഷ്യേറ്റീവിന്റെ (ബിസിഐ) പങ്കാളിത്തത്തിനായി അവരുമായി കൈകോർക്കുകയും ചെയ്തു. തുടർന്ന് 2013ൽ സിംഹങ്ങളുടെ സംരക്ഷണ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ലോക സിംഹ ദിനം ആചരിച്ചു.
ലോക സിംഹ ദിനം 2023: പ്രാധാന്യം
പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമായ സിംഹങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായതിനാൽ ലോക സിംഹ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സിംഹങ്ങൾ ധീരത, ധൈര്യം, രാജകീയത, ശക്തി എന്നിവയെ സൂചിപ്പിക്കുന്നു. ചരിത്രത്തിൽ മൃഗങ്ങളുടെ രാജാവായി സിംഹത്തെ കണക്കാക്കപ്പെടുന്നു.
ലോക സിംഹ ദിനം 2023: പ്രമേയം
2023 ലെ ലോക സിംഹ ദിനത്തിന്റെ പ്രമേയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. 2022ലെ ലോക സിംഹ ദിനത്തിന്റെ തീം 'ഏഷ്യാറ്റിക് സിംഹം' എന്നായിരുന്നു.
ലോക സിംഹ ദിനം 2023: സിംഹങ്ങളെക്കുറിച്ചുള്ള വസ്തുതകൾ
ആഫ്രിക്കൻ സിംഹങ്ങൾ ഏറ്റവും വലിയ കൂട്ടമായി ജീവിക്കുന്നു. ഒരു കൂട്ടത്തിൽ ഏകദേശം 15 സിംഹങ്ങൾ ഉൾക്കൊള്ളുന്നു. സിംഹങ്ങളുടെ കൂട്ടത്തെ പ്രൈഡ് എന്നാണ് പറയുന്നത്.
ആൺ സിംഹങ്ങൾ പ്രൈഡിന്റെ പ്രദേശം സംരക്ഷിക്കുന്നു. പെൺസിംഹങ്ങൾ വേട്ടയാടുന്നതിന് പ്രാധാന്യം നൽകുന്നു. പുരുഷന്മാരാണ് ആദ്യം ഇരകളെ ഭക്ഷിക്കുക.
സിംഹഗർജ്ജനം അഞ്ച് മൈൽ അകലെ നിന്ന് കേൾക്കാം. ഒരു സിംഹത്തിന് 50 മൈൽ വേഗതയിൽ ഓടാനും 36 അടി വരെ കുതിക്കാനും കഴിയും.
സിംഹം നടക്കുമ്പോൾ അതിന്റെ കുതികാൽ നിലത്തു തൊടുന്നില്ല. ഒരു സിംഹം ഒരു ദിവസം 20 മണിക്കൂർ വരെ ഉറങ്ങും.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സിംഹത്തിന്റെ ഭാരം 272 കിലോഗ്രാം ആയിരുന്നു. കെനിയ പർവതത്തിലെ ഒരു ആൺ സിംഹമായിരുന്നു അത്.
സിംഹത്തിന്റെ നാവ് വളരെ പരുക്കനാണ്. ഇത് ഇരകളുടെ അസ്ഥികളിൽ നിന്ന് മാംസം കഴിക്കുന്നതിന് സഹായിക്കുന്നു. സിംഹങ്ങൾ കൂട്ടമായി ഭക്ഷണം പങ്കിട്ട് കഴിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...