വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി തെരച്ചിൽ തുടർന്ന് വനംവകുപ്പ്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ തിരിച്ചറിയാനായി 11 ക്യാമറകളാണ് പലയിടത്തായി സ്ഥാപിച്ചിട്ടുള്ളത്.
ദൃശ്യങ്ങൾ പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും ഇന്നത്തെ തെരച്ചിൽ. വനംവകുപ്പ് ജീവനക്കാർക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ പോലീസിന്റെ സംരക്ഷണത്തിലാകും തെരച്ചിൽ തുടരുക.
കടുവയെ പിടികൂടാൻ ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഉത്തരവ് ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ALSO READ: കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു; പ്രതിഷേധം അവസാനിപ്പിച്ച് പ്രജീഷിന്റെ മൃതദേഹം സംസ്കരിച്ചു
പ്രജീഷ് എന്ന യുവാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. രാവിലെ പശുവിന് പുല്ലരിയാൻ പോയപ്പോഴാണ് പ്രതീഷിനെ കടുവ ആക്രമിച്ച് കൊന്നത്. വൈകിട്ട് പാൽ വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്.
പ്രജീഷിനെ കടുവ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. കടുവ അധിക ദൂരം പോയിട്ടില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘവും സജ്ജമാണ്. വെറ്ററിനറി ടീമും സുൽത്താൻ ബത്തേരിയിൽ സജ്ജമാണ്. മയക്കുവെടി വച്ച് പിടികൂടുകയോ അല്ലെങ്കിൽ വെടിവെച്ചു കൊല്ലുകയോ ചെയ്യാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.