Accident: കാൽനട യാത്രികനെ ഇടിച്ച് വാഹനം നിർത്താതെ പോയി; പരിക്കേറ്റ വയോധികൻ മരിച്ചു

Hit and Run Case: നെയ്യാറ്റിൻകര സ്വദേശി രാജൻ (70) ആണ് മരിച്ചത്. കടുവാപള്ളിക്ക് സമീപം വഴിയോര കച്ചവടം നടത്തിയിരുന്ന ആളാണ് രാജൻ.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 11:05 AM IST
  • ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്
  • കല്ലമ്പലം ജങ്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്
  • ഏത് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായിട്ടില്ല
Accident: കാൽനട യാത്രികനെ ഇടിച്ച് വാഹനം നിർത്താതെ പോയി; പരിക്കേറ്റ വയോധികൻ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ കൊല്ലപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശി രാജൻ (70) ആണ് മരിച്ചത്. കടുവാപള്ളിക്ക് സമീപം വഴിയോര കച്ചവടം നടത്തിയിരുന്ന ആളാണ് രാജൻ. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.

കല്ലമ്പലം ജങ്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഏത് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇടിച്ച വാഹനം നിർത്താതെ പോയി. ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News