Onam 2023: ഓണം നൽകുന്നത് സമഭാവനയുടെ സന്ദേശം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Happy Onam 2023: മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 09:23 AM IST
  • മനുഷ്യരെല്ലാവരും ഒന്നുപോലെ കഴി‍ഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് അറിവ്
  • ഓണ സങ്കൽപം പകർന്ന് തരുന്നതിനേക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനർ നിർമിക്കലാണ് സർക്കാരിൻറെ ലക്ഷ്യം
Onam 2023: ഓണം നൽകുന്നത് സമഭാവനയുടെ സന്ദേശം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഓണം പകർന്നു നൽകുന്നത് സമഭാവനയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

''സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കൽപം നമുക്ക് പറഞ്ഞ് തരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴി‍ഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് അറിവ്. അത്തരം ഒരു കാലത്തെ പുനസൃഷ്ടിക്കാനുള്ള പ്രചോദനങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകിയത്. കേവലമായ ഒരു തിരിച്ചുപോക്കല്ല. ഓണ സങ്കൽപം പകർന്ന് തരുന്നതിനേക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനർ നിർമിക്കലാണ്. ഇന്ന് കേരള സർക്കാരിന്റെ മസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കൽപമാണ്. ആ നവകരേള സങ്കൽപം ആകട്ടെ കേരളത്തിനെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാകട്ടെ ഇത്തവണത്തെ ഓണാഘോഷം. പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂർണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ക്ഷേമ പെൻഷനുകളുടെ വിതരണം മുതൽ ന്യനായ വിലയ്ക്കുള്ള പൊതു വിതരണം വരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം സർക്കാർ ഒപ്പമുണ്ട് എന്നാണ്. ആഘോഷ വേളയിലും അത് തന്നെ പറയട്ടെ സർക്കാർ ഒപ്പമുണ്ട്. മാനുഷികമായ മൂല്യങ്ങളെല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിയ്ക്കുന്ന ശാന്തിയുടെ സമൃദ്ധിയുടെ ഐശ്വര്യത്തിന്റെ വികസനത്തിന്റെ ആഘോഷമാകട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതി മത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. വേർതിരിവുകൊണ്ടും ഭേദ ചിന്തകൾ കൊണ്ടും കലുഷമാകാത്ത മനസുകളുടെ ഒരുമ അതാകട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണം. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News