ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം.
പല രൂപത്തിലും വ്യത്യസ്ത രുചിയിലും നാം ചോളം കഴിക്കാറുണ്ട്. ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ചോളത്തിന്റെ ഈ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെട്ടാലോ.....
ചോളം നാരുകളാൽ സമ്പന്നമാണ്. പ്രമേഹരോഗികൾ ദിവസവും ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയ ചോളം വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ചോളത്തിലുള്ള വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു.
ചോളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)