Excise department: മദ്യം, മയക്കുമരുന്ന് കടത്ത് തടയാൻ കർശന പരിശോധന; ഓണക്കാലത്ത് പരിശോധന ശക്തമാക്കി സംയുക്ത സേന

തീരസുരക്ഷ ഉറപ്പാക്കുന്നതിനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി തീരദേശത്ത് പരിശോധന ശക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 02:43 PM IST
  • ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്തുന്നത് തടയാനാണ് പരിശോധന ശക്തമാക്കിയത്
  • കടൽ വഴി മദ്യം കടത്തുന്നത് നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്
  • ഈ പശ്ചാത്തലത്തിലാണ് ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും സംയുക്ത സംഘം പരിശോധിച്ചത്
Excise department: മദ്യം, മയക്കുമരുന്ന് കടത്ത് തടയാൻ കർശന പരിശോധന; ഓണക്കാലത്ത് പരിശോധന ശക്തമാക്കി സംയുക്ത സേന

തൃശൂർ: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് പരിശോധന ശക്തമാക്കി സംയുക്ത സേന. തീരസുരക്ഷ ഉറപ്പാക്കുന്നതിനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ തീരദേശത്ത് പരിശോധന ശക്തമാക്കി. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കേട്, മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്, തീരദേശ പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളും പരിശോധിച്ചു. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്തുന്നത് തടയാനാണ് പരിശോധന ശക്തമാക്കിയത്. കടൽ വഴി മദ്യം കടത്തുന്നത് നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കരയിൽനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും സംയുക്ത സംഘം പരിശോധിച്ചത്.

അടിമാലിയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വൻ കഞ്ചാവ് വേട്ട. അഞ്ചേകാൽ കിലോ കഞ്ചാവുമായി ഉടുമ്പഞ്ചോല സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് 5. 29 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്.

ഇരുമ്പുപാലം മേഖലയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉടുമ്പഞ്ചോല സ്വദേശി മഹേഷ് മണിയെ എക്സൈസ് സംഘം പിടികൂടിയത്. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കാണ് പ്രതി കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.

മണം പുറത്ത് വരാതിരിക്കാൻ പ്ലാസ്റ്റിക്ക് ടേപ്പുകൾ കൊണ്ട് സീൽ ചെയ്ത് ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ്, വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവെത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ വിൽപ്പന നടത്തുന്ന കണ്ണിയിൽപ്പെട്ടയാളാണ് പ്രതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News