Shani Temples : ശനി ദോഷം മാറാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

അതിനാൽ തന്നെ ധർമശാസ്താവ്, ഹനുമാൻ, ഭദ്രകാളി, ഭൈരവൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിച്ചാൽ ശനി ദോഷം മാറും

Written by - Zee Malayalam News Desk | Last Updated : Mar 31, 2022, 03:28 PM IST
  • ശനി ദോഷം പരിഹരിക്കാനുള്ള ശക്തി ശിവനും ശിവ സന്തതികൾക്കും മാത്രമാണ് ഉള്ളത്.
  • അതിനാൽ തന്നെ ധർമശാസ്താവ്, ഹനുമാൻ, ഭദ്രകാളി, ഭൈരവൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിച്ചാൽ ശനി ദോഷം മാറും.
  • ശനീശ്വരനെ ആരാധിക്കുന്നതും നല്ലതാണ് .
Shani Temples : ശനി ദോഷം മാറാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ശനി ദേവനെ നീതിയുടെ ദേവനായി ആണ് കണക്കാക്കുന്നത്. എന്നാൽ ചില സമയത്ത് ഇത് ദോഷമായും ഭവിക്കാറുണ്ട്. ശനി ദോഷം ഉണ്ടായാൽ ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് വിശ്വാസം മാത്രമല്ല ജീവനെ വരെ ബാധിക്കുമെന്നും വിശ്വാസം നിലവിൽ ഉണ്ട്. ശനി ദോഷം പരിഹരിക്കാനുള്ള ശക്തി ശിവനും ശിവ സന്തതികൾക്കും മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ ധർമശാസ്താവ്, ഹനുമാൻ, ഭദ്രകാളി, ഭൈരവൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിച്ചാൽ ശനി ദോഷം മാറും. ശനീശ്വരനെ ആരാധിക്കുന്നതും നല്ലതാണ് .

ശനി ദോഷം മാറാൻ സന്ദർശിക്കേണ്ട ശനീശ്വര ക്ഷേത്രങ്ങൾ

ശനി ഷിംഗ്നാപൂർ

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് ശനി ഷിംഗ്നാപൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 300 വർഷത്തോളം പഴക്കമുള്ള ശനീശ്വര ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന് ഭിത്തികളോ വാതിലുകളോ ഇല്ലെന്നുള്ളതാണ്  ഏറ്റവും വലിയ പ്രത്യേകത. ശനി ഷിംഗ്നാപൂർ ഗ്രാമത്തിൽ വീടുകൾക്കും വാതിൽ ഇല്ലെന്നാണ് പറയപ്പെടുന്നത്. ഈ ഗ്രാമത്തിൽ എല്ലാവരെയും ശനി ദേവൻ സംരക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ല.

ശനി ധാം, ന്യൂഡൽഹി

 ന്യൂഡൽഹിയിലെ ഛത്തർപൂർ റോഡിലാണ് ശനി ധാം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര പ്രതിമ ഇവിടെയാണുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവിടെ ദർശനത്തിനായി എത്തുന്നത്. ഈ ക്ഷേത്രം സന്ദർശിച്ചാൽ ജീവിതത്തിൽ ചെയ്ത പാപങ്ങൾക്ക് എല്ലാം തന്നെ പരിഹാരം ആകുമെന്നാണ് വിശ്വാസം.

ശനി മന്ദിർ 

ഇൻഡോറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണ് ശനി മന്ദിർ. ഇൻഡോറിലെ ജൂണിലാണ് ക്ഷേത്രം ഉള്ളത്. ഈ ക്ഷേത്രത്തെ കുറിച്ച് നിരവധി പുരാണ കഥകൾ നിലവിൽ ഉള്ളത്. ശനി ദേവനെ ആരാധിക്കാൻ അഹല്യ ഇവിടെ എത്തിയെന്നും ഐതിഹ്യം ഉണ്ട്.

ശനിചര ക്ഷേത്രം

മധ്യപ്രദേശിലെ ഏറ്റവും പഴയ ശനി ക്ഷേത്രമാണ്  ശനിചര ക്ഷേത്രം. മൊറേന ജില്ലയിലെ ആന്തി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമായണകാലം മുതൽ ഈ ക്ഷേത്രം ഇവിടെയുണ്ടെന്നാണ് വിശ്വാസം. പുരാണങ്ങൾ അനുസരിച്ച് രാവണനിൽ നിന്ന് രക്ഷപ്പെട്ട ഹനുമാൻ ശനി ദേവനെ ഇവിടെ എത്തിച്ചു. 

തിരുനല്ലാർ ക്ഷേത്രം

പോണ്ടിച്ചേരിയിലെ തിരുനല്ലാർ ക്ഷേത്രത്തിൽ പോകുന്നതും ശനി ദോഷം മാറാൻ സഹായിക്കും. നവഗ്രഹ ക്ഷേത്രമെന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. കാവേരി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെത്തിയതോടെയാണ് നള രാജാവിന്റെ ശനി ദോഷം മാറിയതെന്നും വിശ്വാസം ഉണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News