Astrology on Shani Dev: ഒക്ടോബർ 11 മുതൽ ശനി മാറും, ഈ 3 രാശികളുടെ ഭാഗ്യം തിളങ്ങും

Astrology on Shani Dev: ശനി ദേവനെ മാരകം, അശുഭം, ദു:ഖകാരി എന്നൊക്കെയാണ് കണക്കാക്കുന്നത്.  എന്നാൽ ഇത് സത്യമല്ല. ശനി ശത്രുവല്ല മിത്രമാണ്.  

Written by - Ajitha Kumari | Last Updated : Oct 10, 2021, 11:06 PM IST
  • ശനി സംതൃപ്തനാണെങ്കിൽ എല്ലാം ശരിയാകും
  • ഒക്ടോബർ 11 മുതൽ ശനി ഗ്രഹം മകരം രാശിചക്രത്തില്‍ നിന്ന് മാറും
  • പുതിയ ശുഭപ്രവൃത്തികളിൽ നിന്ന് പ്രയോജനം നേടും
Astrology on Shani Dev: ഒക്ടോബർ 11 മുതൽ ശനി മാറും, ഈ 3 രാശികളുടെ ഭാഗ്യം തിളങ്ങും

Astrology on Shani Dev: ശനി നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. ഏകദേശം രണ്ടര വർഷമാണ് ശനി ഒരു രാശിയില്‍ നിന്നും മറ്റൊന്നിലേക്ക് മാറാന്‍ എടുക്കുന്നത്.  ഇപ്പോൾ ശനി മകരം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അത് ഒക്ടോബര്‍ 11 ന് തിങ്കളാഴ്ച അതായത് നാളെ ശനി ഗ്രഹം മകരം രാശിചക്രത്തില്‍ നിന്ന് നേര്‍രേഖയിലേക്ക് നീങ്ങാന്‍ തുടങ്ങും. 

ശനി നേര്‍പാതയിലായതിനാല്‍ പലർക്കു ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ശനിയുടെ ഈ സമയത്തെ സംക്രമണം സൂചിപ്പിക്കുന്നത് പ്രതികൂല സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയമുണ്ടാകുമെന്നാണ്. ശനി ദേവനെ സൂര്യന്റെ മകനായും കർമ്മദാതാവായും കണക്കാക്കുന്നു. 

Also Read: Astrology: വളരെ നിഗൂഡ സ്വഭാവക്കാരാണ് ഈ രാശിക്കാർ, ഇവർ നിങ്ങൾക്ക് ചുറ്റുമുണ്ടോ?

ശനി ദേവനെ മാരകം, അശുഭം, ദു:ഖകാരി എന്നൊക്കെയാണ് കണക്കാക്കുന്നതെങ്കിലും ഇത് സത്യമല്ല. ശനി ശത്രുവല്ല മിത്രമാണ്.  ശനി സംതൃപ്തനാണെങ്കിൽ അയാൾ രാജാവാകുമെന്നാണ് വിശ്വാസം.  ഒരു വ്യക്തിക്ക് മോക്ഷം നൽകുന്ന ഒരേയൊരു ഗ്രഹമാണ് ശനി. ശനി പ്രകൃതിയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും എല്ലാ ജീവജാലങ്ങൾക്കും ശരിയായ നീതി നൽകുകയും ചെയ്യുന്നു. അന്യായമായ അസമത്വത്തിനും പ്രകൃതിവിരുദ്ധമായ സമത്വത്തിനും അഭയം നൽകുന്നവരെ മാത്രമാണ് ശനി ശിക്ഷിക്കുന്നത്. 

ശനിയുടെ മാറ്റത്തിൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും

കർക്കിടകം (Cancer): കർക്കടകം രാശിക്കാർക്ക് (Cancer) ശനിയുടെ പാത മാറുമ്പോൾ മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഒരു പുതിയ ജോലി ആരംഭിക്കുന്നത് ഗുണം ചെയ്യും. നിങ്ങൾക്ക് വളരെയധികം ബഹുമാനം ലഭിക്കും ഒപ്പം  സാമ്പത്തികവും ശക്തമായിരിക്കും.

Also Read: Kapoor Remedies: വീട്ടിൽ കർപ്പൂരം ഈ രീതിയിൽ കത്തിക്കുക, സന്തോഷവും സമൃദ്ധിയും ഒഴുകിയെത്തും

കന്നി (Virgo): കന്നി രാശിക്കാർക്ക് ശനിയുടെ ചലനം മാറുന്നതുകൊണ്ട് ബഹുമാനവും അന്തസ്സും വർദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കൂടാതെ, ജോലിയിലും ബിസിനസ്സിലും ലാഭമുണ്ടാകും.

മേടം (Aries): മേടം രാശിക്കാരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. അവർ ജോലിയിൽ വിജയം നേടും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ഇവർക്ക് മോചനം ലഭിക്കും. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News