Apara Ekadashi: ഇത്തവണ അപര ഏകാദശി 2 ദിവസം ഉണ്ടായിരിക്കും, അറിയാം വ്രതമെടുക്കാനുള്ള ശരിയായ ദിവസവും സമയവും

എല്ലാ ഏകാദശിയും ഹിന്ദുമതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട് കാരണം ഇത് വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ദിനമാണ്.  എങ്കിലും കൃഷ്ണപക്ഷ ഏകാദശിയ്ക്ക് കൂടുതൽ പ്രത്യേകതയുണ്ട്.    ഈ ഏകാദശിയെ അപര അല്ലെങ്കിൽ അചല ഏകാദശി എന്ന് വിളിക്കുന്നു. 

Written by - Ajitha Kumari | Last Updated : Jun 5, 2021, 04:47 PM IST
  • അപാര ഏകാദശി 2 ദിവസമുണ്ട്
  • ജൂൺ 6 ന് ഉപവാസം നടത്തുന്നതാണ് നല്ലത്
  • ഈ ഉപവാസത്താൽ എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടുന്നു
Apara Ekadashi: ഇത്തവണ അപര ഏകാദശി 2 ദിവസം ഉണ്ടായിരിക്കും, അറിയാം വ്രതമെടുക്കാനുള്ള ശരിയായ ദിവസവും സമയവും

Apara Ekadashi: എല്ലാ ഏകാദശിയും ഹിന്ദുമതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട് കാരണം ഇത് വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ദിനമാണ്.  എങ്കിലും കൃഷ്ണപക്ഷ ഏകാദശിയ്ക്ക് കൂടുതൽ പ്രത്യേകതയുണ്ട്.    ഈ ഏകാദശിയെ അപര അല്ലെങ്കിൽ അചല ഏകാദശി എന്ന് വിളിക്കുന്നു. 

ഈ ഉപവാസം ആചരിക്കുന്നതിലൂടെ വ്യക്തിയുടെ എല്ലാ പാപങ്ങളും നീക്കി അവരുടെ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു. ഇത്തവണ അപാര ഏകാദശി ജൂൺ 5, 6 തീയതികളിലായിരിക്കും. എന്നിരുന്നാലും, അപര ഏകാദശിയുടെ ഉപവാസം ജൂൺ ആറിന് ചെയ്യുന്നതാണ് നല്ലതെന്നാണ് പണ്ഡിതന്മാർ പറയുന്നത്.

Also Read: Ekadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

ഇത്തവണ അപര ഏകാദശി (Apara Ekadashi) തീയതി ജൂൺ 5, ശനിയാഴ്ച, സൂര്യോദയത്തിന് മുമ്പായി ആരംഭിക്കും, അതായത് പുലർച്ചെ 4 മണിയോടെ ആരംഭിക്കും. അടുത്ത ദിവസം അതായത് ജൂൺ 6 ഞായറാഴ്ച സൂര്യോദയത്തിനുശേഷം വൈകുന്നേരം 6.30 വരെ തുടരും. ഈ രീതിയിൽ രണ്ട് ദിവസങ്ങളിലും സൂര്യോദയ സമയത്ത് തുടരും. 

ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ ഏകാദശി രണ്ടു ദിവസവും സൂര്യോദയത്തിൽ ഉണ്ടെങ്കിൽ അതിൽ രണ്ടാം ദിവസം ഉപവാസം, ആരാധന, ദാനം എന്നിവ നടത്തുന്നത് നല്ലതാണ് എന്നാണ്.

അപര ഏകാദശിയുടെ പ്രാധാന്യം (Significance of Apara Ekadashi)

  • ഈ ദിനം വിഷ്ണുവിനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു.
  • അപര ഏകാദശി ഉപവാസം ആരോഗ്യം നൽകുന്നു
  • പ്രത്യേക ഫലങ്ങൾ ലഭിക്കുന്നതിന് ഈ വ്രതം അനുഷ്ഠിക്കുന്നു.
  • വിഷ്ണുവിനെ വിധി-വിധാനത്തോടെ ആരാധിക്കുന്നതിലൂടെ സന്തോഷവും സമൃദ്ധിയും ജീവിതത്തിൽ ഉണ്ടാകുന്നു. 
  • എല്ലാത്തരം ദു:ഖങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. 
  • ആരോഗ്യവാനായിരിക്കാനുള്ള വരവും ലഭിക്കുന്നു
  • നിങ്ങളെ നിയന്ത്രിക്കാൻ ശത്രുക്കൾക്ക് കഴിയില്ല മാത്രമല്ല അവരിൽ നിന്ന് നിങ്ങൾക്ക് വിജയം ലഭിക്കും.

Also Read: Lord Vishnu Puja: വ്യാഴാഴ്ച അബദ്ധത്തിൽ പോലും ഈ സാധനങ്ങൾ ദാനം ചെയ്യരുത്!

അപാര ഏകാദാശിയുടെ ആരാധന രീതി (Worship method of Apara Ekadashi)

  • രാവിലെ ഉണരുക, കുളിക്കുക
  • പൂജയും പ്രാർത്ഥനയും ആരംഭിക്കുക
  • വിഷ്ണുവിന് മഞ്ഞ വസ്ത്രങ്ങൾ അർപ്പിക്കുക
  • പൂക്കൾ, മാലകൾ എന്നിവയാൽ അലങ്കരിക്കുക
  • വിഷ്ണു സഹസ്രനാമം ചൊല്ലുക.
  • വൈകുന്നേരം വീണ്ടും വിഷ്ണുവിനെ ആരാധിക്കുക, ആരതി നടത്തുക.

എപ്പോഴാണ് അടുത്ത ഏകാദശി

എല്ലാ മാസവും രണ്ട് ഏകാദശി തിതി ഉണ്ടെന്നത് എല്ലവര്ക്കും അറിയാവുന്ന കാര്യമാണല്ലോ.   ആദ്യം കൃഷ്ണപക്ഷത്തിലും രണ്ടാമത്തേത് ശുക്ലപക്ഷത്തിലും. ഇതിൽ രണ്ടാമത്തെ ഏകാദശിയായ നിർജല ഏകാദശി ഇത്തവണ ജൂൺ 21 നാണ് വരുന്നത്.  

Apara Ekadashi ശുഭ തീയതി

  • അപര ഏകാദശി: 2021 ജൂൺ 6 ഞായറാഴ്ച
  • ഏകാദശി തീയതി ആരംഭിക്കുന്നു: 2021 ജൂൺ 05 ശനിയാഴ്ച രാവിലെ 04:07 മുതൽ
  • ഏകാദശി തീയതി അവസാനിക്കുന്നു: 2021 ജൂൺ 06 ഞായർ രാവിലെ 06.19 വരെ

പാരണ സമയം 

2021 ജൂൺ 07 രാവിലെ 05.23 മുതൽ 08.10 വരെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News