Diwali 2021 Money Remedies: ദീപാവലിക്ക് ധനലാഭമുണ്ടാകാൻ ഈ നടപടികൾ ചെയ്യു, ലക്ഷ്മീദേവിയുടെ കൃപ ലഭിക്കും

Money Remedies: ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ വർഷത്തിലെ ഏറ്റവും സവിശേഷമായ അവസരമാണ് ദീപാവലിയ്ക്ക് (Diwali Festival) ലഭിക്കുന്നത്. ഈ ദിവസം ചില പരിഹാരങ്ങൾ (Remedies) സ്വീകരിക്കുകയാണെങ്കിൽ  സമ്പന്നനാകാൻ (Rich) കൂടുതൽ സമയമെടുക്കില്ല.   

Written by - Ajitha Kumari | Last Updated : Oct 25, 2021, 01:23 PM IST
  • ലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ഏറ്റവും സവിശേഷമായ അവസരം
  • ദീപാവലി ദിനത്തിൽ ഈ ഫലപ്രദമായ ഉപായങ്ങൾ കൈക്കൊള്ളുക
  • ഏതാനും ദിവസങ്ങൾക്കുള്ളിൽ സമ്പന്നരാകും
Diwali 2021 Money Remedies: ദീപാവലിക്ക് ധനലാഭമുണ്ടാകാൻ ഈ നടപടികൾ ചെയ്യു, ലക്ഷ്മീദേവിയുടെ കൃപ ലഭിക്കും

Money Remedies: ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായിട്ടാണ് ദീപാവലിയെ (Deepavali 2021) കണക്കാക്കുന്നത്.  14 ദിവസത്തെ വനവാസത്തിനു ശേഷം ഈ ദിവസമാണ് ശ്രീരാമൻ (Lord Ram) അയോധ്യയിലേക്ക് മടങ്ങിവന്നത്. ഇതിനുപുറമെ ദീപാവലിയുടെ അതേ ദിവസം തന്നെ ജൈനമതത്തിന്റെ 24 -ാമത്തെ തീർത്ഥങ്കരനായ ഭഗവാൻ മഹാവീർ (Lord Mahaveer) മോക്ഷം നേടിയിരുന്നു. 

സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ഈ ദിനത്തിൽ ആരാധിക്കുന്നു. അങ്ങനെ ദേവിയുടെ കൃപയാൽ സന്തോഷവും സമൃദ്ധിയും വർഷം മുഴുവനും വീട്ടിൽ നിലനിൽക്കും. 5 ദിവസത്തെ ഈ മഹോത്സവത്തിൽ ചില പ്രത്യേക നടപടികൾ (Remedies) സ്വീകരിച്ചാൽ, മാ ലക്ഷ്മി ((Maa Laxmi) ദാരിദ്ര്യം--കടം എന്നിവയിൽ നിന്ന് മുക്തി നൽകുക മാത്രമല്ല അവരെ സമ്പന്നയാക്കുകയും ചെയ്യുന്നു.

Also Read:  Astrology: ഈ 5 രാശിക്കാർ സത്യസന്ധരാണ്, സ്വപ്നത്തിൽ പോലും ഇവർ ആരെയും വഞ്ചിക്കില്ല 

 

ധനലാഭത്തിനുള്ള ഉപായങ്ങൾ ഇവയാണ് 

>> ദീപാവലിക്ക് മുമ്പ് ധന്തേരസ് ദിനത്തിൽ മഞ്ഞളും അരിയും പൊടിക്കുക, തുടർന്ന് അതിൽ വെള്ളം ചേർത്ത് കുഴച്ച് പേസ്റ്റുപോലെ ആക്കിയശേഷം  വീടിന്റെ പ്രധാന വാതിലിൽ 'ഓം' എന്ന് എഴുതുക. ഇതോടെ ധനലാഭമുണ്ടാകും

>> ദീപാവലി ദിവസം ലക്ഷ്മി പൂജയിൽ ലക്ഷ്മീദേവിക്ക് 11 കൗഡികൾ സമർപ്പിക്കുക. രാത്രി മുഴുവൻ അതിനെ ലക്ഷ്മി ദേവിയുടെ മുന്നിൽ വയ്ക്കുക.  ശേഷം അടുത്ത ദിവസം കൗഡികളെ ചുവന്ന തൂവാലയിലോ ചുവന്ന തുണിയിലോ കെട്ടി അറയിൽ സൂക്ഷിക്കുക. വീട്ടിൽ സമ്പത്തിനും സമാധാനത്തിനും കുറവ് ഉണ്ടാകില്ല.

Also Read: Horoscope 25 October: ഇന്ന് പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും, ധനു രാശിക്കാർക്ക് നഷ്ടം ഉണ്ടാകും 

>> ദീപാവലി ദിവസം മഹായന്ത്രം സ്ഥാപിക്കുന്നത് ധാരാളം സമ്പത്തും സമൃദ്ധിയും നൽകുന്നു. മഹായന്ത്രത്തിനുപകരം നിങ്ങൾക്ക് ശ്രീ യന്ത്രം, കുബേർ യന്ത്രം എന്നിവയും സ്ഥാപിക്കാം.  ഈ യന്ത്രത്തെ ദിവസവും പൂജിക്കുക.  

>> ദീപാവലി ദിവസം ലക്ഷ്മി പൂജയിൽ ലക്ഷ്മി ദേവിക്ക് പ്രസാദം അർപ്പിക്കുക തുടർന്ന് അത് പാവങ്ങൾക്ക് വിതരണം ചെയ്യുക. ഇതോടെ കടത്തിൽ നിന്ന് കരകയറാൻ കൂടുതൽ സമയമെടുക്കില്ല.

>> ദീപാവലി ദിവസം വെള്ളം നിറയ്ക്കാൻ ഒരു കുടം വാങ്ങിക്കൊണ്ട് വന്ന് അതിൽ നിറച്ച് വെള്ളം പിടിച്ച ശേഷം ഒരു തുണി കൊണ്ട് മൂടുക എന്നിട്ട് അടുക്കളയിൽ വയ്ക്കുക. ഇതിലൂടെ വീട്ടിൽ എപ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

Also Read: Dhanteras ദിനത്തിൽ ഇവ ദാനം ചെയ്യൂ, ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിക്കും സമ്പത്തും വർധിക്കും

>> ദീപാവലി ദിവസം ലക്ഷ്മീദേവിയെ ആരാധിച്ചതിനുശേഷം ശംഖ് ഊതുക അതുപോലെ ഡമരുവും മുഴക്കുക.  ഇത് ചെയ്യുന്നതിലൂടെ ദാരിദ്ര്യം നീങ്ങുകയും ലക്ഷ്മി ദേവി വീട്ടിൽ കുടികൊള്ളുകയും ചെയ്യും.   

>> ദീപാവലി ദിവസം ലക്ഷ്മി പൂജയോടൊപ്പം രത്നങ്ങളും പൂജിച്ച ശേഷം ധരിക്കുക. ശേഷം സമ്പന്നനാകാൻ കൂടുതൽ സമയമെടുക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News