Ram Mandir Pran Prathistha: രാംലല്ലയുടെ പ്രതിഷ്ഠാദിനത്തില്‍ ശുഭയോഗങ്ങള്‍; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

Ram Mandir Pran Prathistha Lucky Zodiacs: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ഇന്ന് നിരവധി ശുഭയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.  ഇന്ന് ചന്ദ്രന്‍ മിഥുന രാശിയിലേക്ക് സംക്രമിക്കും. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷ ദ്വാദശി തിഥി കൂടിയാണ്.

Written by - Ajitha Kumari | Last Updated : Jan 22, 2024, 11:10 AM IST
  • രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ഇന്ന് നിരവധി ശുഭയോഗങ്ങള്‍ സൃഷ്ടിക്കും
  • ഇന്ന് ചന്ദ്രന്‍ മിഥുന രാശിയിലേക്ക് സംക്രമിക്കും
  • കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷ ദ്വാദശി തിഥി കൂടിയാണ്
Ram Mandir Pran Prathistha: രാംലല്ലയുടെ പ്രതിഷ്ഠാദിനത്തില്‍ ശുഭയോഗങ്ങള്‍; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

Ram Mandir Pran Prathistha:  ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷ ദ്വാദശി തിഥി കൂടിയാണ്.  ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, അമൃതസിദ്ധിയോഗം, രവിയോഗം, ബ്രഹ്‌മയോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോഗവും നടക്കും.  ഇതിലൂടെ ജ്യോതിഷം അനുസരിച്ച് 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ രാശിക്കാരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും ഇന്ന് പൂര്‍ത്തിയാകും, ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും. ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടും. കൂടാതെ മഹാദേവന്റെ അനുഗ്രഹവും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

ഇടവം (Taurus): ഇന്ന് ഇടവം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമായിരിക്കും. ഇവർക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്നും നല്ല വരുമാനം ലഭിക്കും, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. അടുത്ത സുഹൃത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ധനനേട്ടം ഉണ്ടാകും. കടം കൊടുത്ത പണം നാളെ കിട്ടാന്‍ സാധ്യത. മഹാദേവന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

കന്നി (Virgo): ജനുവരി 22 കന്നി രാശിക്കാര്‍ക്ക് അടിപൊളിയാണ്. കന്നി രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകയാല്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കും, ജോലിസ്ഥലത്ത് നിങ്ങള്‍ വ്യത്യസ്തമായ പാതയില്‍ മുന്നോട്ട് പോകും. അതുവഴി നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതിക്കുള്ള ശുഭസാധ്യതകള്‍ ഉണ്ടാകും. നിങ്ങളുടെ പോസിറ്റീവ് മനോഭാവത്താല്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലും നിങ്ങള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ  ഇണയുമായുള്ള ബന്ധം ശക്തമായിരിക്കും. നിരവധി ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലം വിജയത്തിന്റെ രൂപത്തില്‍ ലഭിക്കും.

Also Read: Ayodhya Ram Mandir Pran Prathistha LIVE: കാത്തിരിപ്പിന് വിരാമം... രാമമന്ത്ര മുഖരിതമായി അയോധ്യ; പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും

തുലാം (Libra):  തുലാം രാശിക്കാര്‍ ബുദ്ധിയോടും വിവേകത്തോടും കൂടി ഇന്ന് പ്രവര്‍ത്തിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധ്യത. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രതയില്‍ വര്‍ദ്ധനവുണ്ടാകും, പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാനാകും. ജോലിസ്ഥലത്ത് നല്ല പുരോഗതി കൈവരിക്കും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകും. ഒരു വസ്തുവോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടും.

ധനു (Sagittarius):  ജനുവരി 22 ന് ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ദിവസത്തിന്റെ തുടക്കം മുതല്‍ നിങ്ങളുടെ മനസ്സില്‍ വലിയ പദ്ധതികള്‍ വന്നു ചേരും അവ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കുകായും ചെയ്യും. നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ഇന്ന് നിക്ഷേപത്തിന് നല്ല ദിവസമായിരിക്കും, ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് നിങ്ങളുടെ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് വളരെയധികം പുരോഗതി കൈവരിക്കും. കുടുംബജീവിതം മികച്ചതായിരിക്കും, നിങ്ങളുടെ മാതാപിതാക്കളെ സേവിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

Also Read: Ayodhya Ram Mandir Pran Prathistha: കനത്ത സുരക്ഷയിൽ അയോധ്യ; പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് 12:20 ന് തുടക്കമാകും

 

കുംഭം (Aquarius):  ഇന്ന് കുംഭം രാശിക്കാര്‍ക്ക് നല്ല ദിനമാണ്. കുംഭം രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് ജോലിക്ക് അവസരം ലഭിച്ചേക്കാം. ദീര്‍ഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. നിങ്ങളുടെ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. കൂടാതെ സ്വാധീനമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം സന്തുലിതമായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും, നിങ്ങളുടെ പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിക്കും. ശുഭകരമായ യോഗങ്ങള്‍ മൂലം ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. മാനസിക സമാധാനവും കുടുംബസന്തോഷവും ലഭിക്കും. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം നല്ല രീതിയില്‍ നിലനില്‍ക്കും. പ്രണയിതാക്കള്‍ ഇന്ന് ഭാവിയിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും, അതുവഴി ബന്ധം ശക്തമായി നിലനില്‍ക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News