ഈ 4 രാശിക്കാര്‍ ഡിസംബര്‍ 31 വരെ സൂക്ഷിക്കണം, കനത്ത നഷ്ടം ഉണ്ടായേക്കാം

ഡിസംബറിൽ ഇതുവരെ മൂന്ന് ഗ്രഹങ്ങള്‍ രാശികൾ മാറിയിട്ടുണ്ട്. ഇന്നലെ ബുധന്റെ രാശി മാറി. 

Written by - Ajitha Kumari | Last Updated : Dec 11, 2021, 02:33 PM IST
  • ഡിസംബർ 31 വരെ ജാഗ്രത പാലിക്കുക
  • ഈ 4 രാശിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും
  • ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ വരാം
ഈ 4 രാശിക്കാര്‍ ഡിസംബര്‍ 31 വരെ സൂക്ഷിക്കണം, കനത്ത നഷ്ടം ഉണ്ടായേക്കാം

ഡിസംബറിൽ ഇതുവരെ മൂന്ന് ഗ്രഹങ്ങള്‍ രാശികൾ മാറിയിട്ടുണ്ട്. ഇന്നലെ ബുധന്റെ രാശി മാറി. അടുത്തതായി സൂര്യന്റെ രാശിമാറ്റം (Sun Transit 2021) സംഭവിക്കാന്‍ പോകുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അവരുടെ രാശിചക്രം മാറുമ്പോൾ അത് എല്ലാ രാശികളേയും ബാധിക്കുന്നുവെന്നാണ്.   

അതിന്റെ പ്രഭാവം ചില രാശികൾക്ക് ശുഭവും ചിലർക്ക് അശുഭവുമായിരിക്കും.  
ജ്യോതിഷത്തിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, ഡിസംബർ 31 വരെയുള്ള സമയത്തെ ചില രാശിക്കാര്‍ക്ക് ശുഭസൂചകമെന്ന് പറയാനാവില്ല. ഡിസംബർ 31 വരെ ശ്രദ്ധിക്കേണ്ട രാശികളെ കുറിച്ച് നമുക്ക് അറിയാം...

Also Read: Horoscope December 11, 2021: ഇന്ന് വലിയ അപകടം ഉണ്ടായേക്കാം; ധനു, മകരം രാശിക്കാർ ജാഗ്രത പാലിക്കണം

ഇടവം (Taurus) 

ജോലി സ്ഥലത്ത് ജോലിഭാരം കൂടാം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ വേണം. നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിലെ കുട്ടികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി നടന്ന് സമയം പാഴാക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം.

മിഥുനം (Gemini) 

മാനസിക അസ്വസ്ഥതകൾ മൂലം നിങ്ങൾ അസ്വസ്ഥരാകാം. കുടുംബകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. കുട്ടികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. വാഹന സുഖത്തിന് കുറവുണ്ടാകും. ജീവിതപങ്കാളിക്ക് സമയം കൊടുക്കാതിരിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും.

Also Read: Horoscope 2022: ഈ രാശിക്കാർക്ക് 2022 ൽ വൻ സാമ്പത്തിക നേട്ടം, ചൊവ്വയുടെ കൃപ ഭാഗ്യം തിളക്കും

കന്നിരാശി (Virgo) 

ആരോടെങ്കിലും സംസാരിക്കുമ്പോൾ സംയമനം പാലിക്കണം. കഠിനാധ്വാനത്തിന്റെ അനുകൂലമായ നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കില്ല. വഴക്ക്, കലഹങ്ങള്‍ എന്നിവയില്‍ നിന്ന് അകന്നു നിൽക്കണം. പണം വിവേകത്തോടെ ചെലവഴിക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. കുടുംബത്തിലെ തർക്കങ്ങൾ ഒഴിവാക്കേണ്ടിവരും.

തുലാം (Libra)

മനസ്സ് അസ്വസ്ഥമായിരിക്കും, അത് ജോലിയെ ബാധിക്കും. ഏതൊരു പുതിയ ജോലിയും ശ്രദ്ധയോടെ ആരംഭിക്കുക. അല്ലെങ്കിൽ പ്രശ്നമുണ്ടായേക്കാം. സംഭാഷണത്തിൽ ഒരു സമനില പാലിക്കേണ്ടതുണ്ട്. സംസാരത്തിൽ ദേഷ്യം വരുന്നത് ഒഴിവാക്കുക. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News