Horoscope 2022: ഈ രാശിക്കാർക്ക് 2022 ൽ വൻ സാമ്പത്തിക നേട്ടം, ചൊവ്വയുടെ കൃപ ഭാഗ്യം തിളക്കും

വർഷാരംഭത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നിരുന്നാലും വർഷത്തിന്റെ മധ്യത്തിൽ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും.  ബിസിനസ്സ് ചെയ്യുന്നവർക്ക് 2022 സെപ്തംബർ വരെയുള്ള സമയം നല്ലതായിരിക്കും.  

Written by - Ajitha Kumari | Last Updated : Dec 10, 2021, 01:31 PM IST
  • 2022 സെപ്റ്റംബർ വരെ നല്ല സമയമായിരിക്കും
  • ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും
  • പെട്ടെന്ന് ധനലാഭമുണ്ടാകും
Horoscope 2022: ഈ രാശിക്കാർക്ക് 2022 ൽ വൻ സാമ്പത്തിക നേട്ടം, ചൊവ്വയുടെ കൃപ ഭാഗ്യം തിളക്കും

2022 ലെ ജാതകഫലമനുസരിച്ച് കന്നി രാശിക്കാർക്ക് പുതുവർഷം ഭാഗ്യമായിരിക്കും. വർഷാരംഭത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നാൽ വർഷത്തിന്റെ മധ്യത്തിൽ ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകും. 

2022 സെപ്തംബർ വരെയുള്ള സമയം ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ലതായിരിക്കും. ഇതുകൂടാതെ ഏപ്രിലിൽ വ്യാഴത്തിന്റെ സംക്രമണം ബഹുമാനം നൽകും. 2022 ൽ കന്നിരാശിക്കാർക്ക് മറ്റെന്തൊക്കെയാണ് പ്രത്യേകതയെന്ന് നമുക്ക് നോക്കാം...

Also Read: ഈ തീയതികളിൽ ജനിച്ചവരാണോ? ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നിലനിൽക്കും

കന്നി രാശിഫലം 2022 (Virgo Horoscope 2022)

കന്നി രാശിക്കാരുടെ കരിയർ ഫലം 2022 (Virgo Carrier Horoscope 2022):  പുതിയ വർഷം കരിയറിന് നല്ലതായിരിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഇതുകൂടാതെ ജോലി മാറുന്നതിനും പുതുവർഷം നല്ലതാണ്. ബിസിനസ്സ് ചെയ്യുന്നവർക്ക് വർഷത്തിന്റെ തുടക്കം നല്ലതായിരിക്കും. വർഷമധ്യത്തിലെ ഏത് പുതിയ തീരുമാനവും ശ്രദ്ധാപൂർവ്വം എടുക്കേണ്ടിവരും.

Also Read: Horoscope December 10, 2021: ഇന്ന് കുംഭം, മീനം രാശിക്കാർ ജാഗ്രത പാലിക്കുക

കന്നി രാശിക്കാരുടെ സാമ്പത്തിക ഫലം 2022 (Virgo Finance Horoscope 2022)

സാമ്പത്തിക കാര്യങ്ങളിൽ പുതുവർഷത്തിന്റെ തുടക്കം നല്ലതായിരിക്കില്ല. എന്നാൽ വർഷത്തിന്റെ മധ്യത്തിൽ അതായത് ഏകദേശം ജൂൺ മാസത്തിൽ സാമ്പത്തിക സ്ഥിതി ശക്തമാകും. ചൊവ്വ ശുഭ സ്ഥാനത്തായതിനാൽ പെട്ടെന്ന് ധനലാഭമുണ്ടാകാം.  പുതുവർഷത്തിൽ അധിക ചെലവ് കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ പണം വന്നുകൊണ്ടേയിരിക്കും.

കന്നിരാശിക്കാരുടെ പ്രണയ ഫലം 2022 ((Virgo Love Horoscope 2022)

2022 പ്രണയ ജീവിതത്തിന് സാധാരണമായിരിക്കും. വിവാഹം കഴിക്കാത്തവർക്ക് വിവാഹം നടക്കും.  പുതുവർഷം പ്രണയിതാക്കൾക്ക് പ്രശ്‌നങ്ങൾ നിറഞ്ഞതായിരിക്കും. പ്രണയ പങ്കാളിയുമായുള്ള അകൽച്ച മൂലം മാനസിക പിരിമുറുക്കം ഉണ്ടാകും. എന്നാൽ വർഷാവസാനം പ്രണയ ജീവിതം നല്ലതായിരിക്കും.

Also Read: Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!

കന്നി രാശിക്കാരുടെ കുടുംബ ജീവിതം (Virgo Family Life)

2022 കുടുംബജീവിതത്തിന് സമ്മിശ്രമാണെന്ന് തെളിയിക്കും. വർഷത്തിന്റെ തുടക്കത്തിൽ സ്ഥിതി അല്പം വിപരീതമായിരിക്കും. എന്നാൽ വർഷത്തിന്റെ മധ്യത്തോടെ സ്ഥിതി സാധാരണ നിലയിലാകും. കുടുംബ തർക്കങ്ങളിൽ നിന്ന് മുക്തി നേടും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News