ശനിയെ ദുർബലപ്പെടുത്തുന്ന ഈ ദുശ്ശീലങ്ങൾ ഒഴിവാക്കുക, ജീവിതത്തിൽ നാശം വരുത്തും!

Shani Remedies: ശനിയുടെ കോപം ഒഴിവാക്കണമെങ്കിൽ ചില കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉത്തമം. കാരണം ഈ പ്രവൃത്തികൾ ശനിയെ ദുർബലപ്പെടുത്തും.  ബലഹീനനായ ശനി ജീവിതത്തിൽ പ്രശ്നങ്ങൾ കൊണ്ട് നിറയ്ക്കുന്നു.  

Written by - Ajitha Kumari | Last Updated : Dec 7, 2021, 11:29 AM IST
  • ഈക്കാര്യങ്ങൾ ശനി ഗ്രഹത്തെ ദുർബലമാക്കുന്നു
  • ബലഹീനനായ ശനി ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നൽകുന്നു
  • ഈ ദുശ്ശീലങ്ങൾ ഉടനടി ഉപേക്ഷിക്കുക
ശനിയെ ദുർബലപ്പെടുത്തുന്ന ഈ ദുശ്ശീലങ്ങൾ ഒഴിവാക്കുക, ജീവിതത്തിൽ നാശം വരുത്തും!

Shani Remedies: ശനിദേവന്റെ അതൃപ്തി ഏവർക്കുമറിയാവുന്ന കാര്യമാണ്. കാരണം ജീവിതം നശിക്കാൻ ശനിയുടെ ദുഷ്ടദൃഷ്ടിയ്ക്ക് കഴിയും.   അതുകൊണ്ടാണ് ജ്യോതിഷത്തിൽ ശനിയുടെ ദോഷം ഒഴിവാക്കാൻ നിരവധി പരിഹാരങ്ങളും തന്ത്രങ്ങളും നൽകിയിട്ടുള്ളത്. 

ഇതുകൂടാതെ ശനി ഗ്രഹം ആരുടെ ജാതകത്തിലാണോ ദുർബലമായിരിക്കുന്നത് അവരും ശനിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. എന്നാൽ ഇതല്ലാത്ത ഒരു വ്യക്തിയുടെ ശീലങ്ങളും ശനി ഗ്രഹത്തെ ദുർബലവും ശക്തവുമാക്കുന്നു. ശനിദേവന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഒരാൾ ചെയ്താൽ അവന്റെ നാശം ഉറപ്പാണ്.

Also Read: ഏഴരാണ്ട ശനിയിലും ശനിയുടെ കൃപ ലഭിക്കും ഈ '4' രാശിക്കാർക്ക്..!

ജീവിതത്തിൽ പ്രത്യാഘാതങ്ങൾ ദൃശ്യമാകും

കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ഫലം നൽകുന്ന ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ കർമ്മം നല്ലതാണെങ്കിൽ ശനിയുടെ മോശദശയിൽ പോലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല. നേരെമറിച്ച് വ്യക്തിയുടെ കർമ്മം മോശമാണെങ്കിൽ ജാതകത്തിൽ ശനിയുടെ ശക്തമായ അവസ്ഥയിലും അയാൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും.

ഒരു വ്യക്തി തെറ്റായി പെരുമാറിയാൽ ശനിയുടെ ബലഹീനതയുടെ ഫലങ്ങൾ അവന്റെ ജീവിതത്തിലും കാണിക്കാൻ തുടങ്ങുന്നു. ഉദാഹരണത്തിന് അവന്റെ നല്ലതായി നടന്നുപോകുന്ന കാര്യങ്ങളും ചീത്തയാകുന്നു. 

Also Read: ഈ 5 രാശിക്കാർക്ക് ഡിസംബർ അടിപൊളിയായിരിക്കും, 3 ഗ്രഹങ്ങളുടെ രാശിമാറ്റം നേട്ടങ്ങൾ നൽകും

ഒന്നിനുപുറകെ ഒന്നായി മോശം അവസ്ഥ വന്നുചേരുകയും ചെയ്യുന്നു. മാത്രമല്ല ആ വ്യക്തി മയക്കുമരുന്നിന് വരെ അടിമയായി മാറുകയും. അയാളുടെ വീട്ടിലെ ഇലക്‌ട്രോണിക് സാധനങ്ങൾ വീണ്ടും വീണ്ടും കേടാകുകയും ചെയ്യുന്നു. കൂടാതെ അയാളുടെ വീടിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയും മാനനഷ്ടവും ധനനഷ്ടവുമുണ്ടാകുകയും ചെയ്യുന്നു. 

ശനിയുടെ ദുർബലത ഈ ശീലങ്ങൾ ഉണ്ടാക്കുന്നു

- ആരും തങ്ങളേക്കാൾ മുതിർന്നവരെയോ നിസ്സഹായരായവരെയോ, സ്ത്രീകളെയോ  അപമാനിക്കരുത്. ജാതകത്തിൽ ശനി ബലഹീനനാണെങ്കിൽ അത്തരം പ്രവൃത്തികൾ നിങ്ങളുടെ ജീവിതത്തിൽ നാശം വരുത്തും. അതുകൊണ്ട് ഇക്കാര്യങ്ങൾ ഒഴിവാക്കുക.

- ശനി ബലഹീനനാണെങ്കിൽ നോൺ വെജ് കഴിക്കരുത്. മദ്യം, മയക്കുമരുന്ന് മുതലായവ കഴിക്കാൻ പാടില്ല. ഈ ശീലങ്ങൾ ശനിയെ കൂടുതൽ ദുർബലപ്പെടുത്തുന്നു ഇത് ജീവിതം നശിപ്പിക്കുന്നു.

Also Read: Jupiter Transit: ഈ 5 രാശിക്കാർക്ക് ലഭിക്കും വ്യാഴത്തിന്റെ അനുഗ്രഹം, വരുന്ന 3 മാസം ഇവർക്ക് അത്ഭുതകരമാകും

-മറ്റുള്ളവരുടെമേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുത്. ഇത് ചെയ്യുന്നവരെ ശനി വെറുതെ വിടില്ല.

- ദുർബലനായ ശനി വ്യക്തിയെ ചൂതാട്ടം, വിവാഹേതര ബന്ധങ്ങൾ, മോഷണം, കുറ്റകൃത്യം തുടങ്ങിയ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടുന്നു. അതിനാൽ നല്ല കൂട്ടുകെട്ട് മാത്രം നിലനിർത്തുക, അല്ലാത്തപക്ഷം മോശം പ്രവൃത്തികളിൽ അകപ്പെടാൻ അധിക സമയം എടുക്കില്ല.

-ശനിയാഴ്ച നഖവും മുടിയും മുറിക്കരുത് ഇത് ശനിയെ ദുർബലപ്പെടുത്തുന്നു.

Also Read: Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ.. നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും..!

-മൃഗങ്ങളെയും പക്ഷികളെയും അബദ്ധത്തിൽ പോലും ഉപദ്രവിക്കരുത്. ഇത് ചെയ്യുന്നവരോട് ശനി ദേവൻ ക്ഷമിക്കില്ല.

ഈക്കാര്യങ്ങൾ ശനി ഗ്രഹത്തെ ദുർബലമാക്കുന്നു
ബലഹീനനായ ശനി ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നൽകുന്നു
ഈ ദുശ്ശീലങ്ങൾ ഉടനടി ഉപേക്ഷിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News