Astro Tips: നവഗ്രഹ ദോഷമുണ്ടോ? മാറ്റാൻ വഴിയുണ്ട് ഇങ്ങനെ

Navgrah Dosha Remedys: ആദ്യം ചെയ്യേണ്ടത് നവഗ്രഹശാന്തിക്കുള്ള പൂജകളാണ്.ഇതിലൂടെ അൽപ്പം ഗുണം നമ്മുക്കും ലഭിക്കും. അവ എന്തൊക്കെയെന്ന് ഇവിടെ പരിശോധിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 05:58 PM IST
  • പലപ്പോഴും ഗ്രഹദോഷം മൂലമാണ് ആളുകൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്
  • ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യേണ്ടത് നവഗ്രഹശാന്തിക്കുള്ള പൂജകളാണ്
  • സൂര്യന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ ചുവന്ന പൂക്കളും ഏലക്കായും കുങ്കുമപ്പൂവും ഉപയോഗിക്കാം
Astro Tips: നവഗ്രഹ ദോഷമുണ്ടോ? മാറ്റാൻ വഴിയുണ്ട് ഇങ്ങനെ

Navgrah Upay: :ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കുകയാണെങ്കിൽ. ജ്യോതിഷത്തിൽ അതിന് പല പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഗ്രഹദോഷം മൂലമാണ് ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യേണ്ടത് നവഗ്രഹശാന്തിക്കുള്ള പൂജകളാണ്.ഇതിലൂടെ അൽപ്പം ഗുണം നമ്മുക്കും ലഭിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

കുളിക്കുമ്പോൾ ഇവ വെള്ളത്തിൽ കലർത്താം

സൂര്യൻ

സൂര്യന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ ചുവന്ന പൂക്കളും ഏലക്കായും കുങ്കുമപ്പൂവും റോസ്മേരിയും വെള്ളത്തിൽ കലക്കി കുളിക്കുക. ഗുണമുണ്ടാവും

ചന്ദ്രൻ

ചന്ദ്രന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ, വെള്ള ചന്ദനം, വെളുത്ത പൂക്കൾ, പനിനീർ അല്ലെങ്കിൽ ശംഖ് എന്നിവ ഉപയോഗിച്ച് കുളിക്കുന്ന വെള്ളത്തിൽ വെള്ളം നിറച്ച് കുളിക്കുക. എല്ലാം ശാന്തമാവും
 

ചൊവ്വ

ചൊവ്വയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ, കുളിക്കുന്ന വെള്ളത്തിൽ ചുവന്ന ചന്ദനമോ, ശർക്കരയോ കലർത്തി കുളിക്കുന്നതും നല്ലത് തന്നെ.

ബുധൻ

ബുധന്റെ സ്വാധീനം കുറയാൻ ജാതിക്കയോ തേനോ അരിയോ വെള്ളത്തിൽ കലക്കി കുളിക്കുന്നത് ഗുണം ചെയ്യും.

വ്യാഴം

ജന്മനക്ഷത്രത്തിലെ വ്യാഴത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ, കുളിക്കുന്ന വെള്ളത്തിൽ മഞ്ഞ കടുക്, മഞ്ഞൾ, മുല്ലപ്പൂവ് എന്നിവ കലർത്തുക. ആശ്വാസമുണ്ടാവും

ശുക്രൻ

ശുക്രന്റെ ദോഷഫലങ്ങൾ കുറയാൻ പനിനീരും ഏലക്കായും വെള്ളപ്പൂവും ചേർത്തു കുളിക്കണം. ഇത് ഉത്തമമായ മാർഗമാണ്.

ശനി

കറുത്ത എള്ള്, പെരുംജീരകം, ആന്റിമണി, കുന്തിരിക്കം എന്നിവ വെള്ളത്തിൽ കലർത്തി കുളിക്കുന്നത് ശനിയുടെ ദോഷഫലങ്ങളിൽ നിന്ന് മോചനം നൽകുന്നു. നീരാഞ്ജനം പോലുള്ള വഴിപാടുകളും തുടരുക.

രാഹു

കസ്തൂരിരംഗവും കുന്തുരുക്കവും വെള്ളത്തിൽ കലക്കി കുളിക്കുന്നത് രാഹുദോഷം കുറയ്ക്കുന്നു.

കേതു

കേതുവിന്റെ ദോഷങ്ങൾ അകറ്റാൻ കുളിക്കുന്ന വെള്ളത്തിൽ ചുവന്ന ചന്ദനം കലർത്തുന്നതാണ് ഉത്തമം.

ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ, ദിവസവും നവഗ്രഹ സ്തോത്രം പാരായണം ചെയ്യുന്നതും ഏറ്റവും നല്ലതാണ്. ഇവ എങ്ങനെയെന്ന് പരിശോധിക്കാം.

സൂര്യൻ
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രൻ
ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )
ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു
അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത: ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News