Mercury Transit : 2022-ന് മുമ്പുള്ള ബുധ സംക്രമണം, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കണം!

Budh Gochar: പുതുവർഷം ആരംഭിക്കുന്നതിന് 2 ദിവസം മുമ്പ് ബുധൻ രാശിചക്രം മാറാൻ പോകുന്നു. ഈ രാശിമാറ്റം ചില രാശിക്കാർക്ക് നല്ലതല്ല. ഇവർക്ക് ചില മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.  

Written by - Ajitha Kumari | Last Updated : Dec 24, 2021, 09:09 AM IST
  • ഡിസംബർ 29 ന് ബുധൻ രാശി മാറുന്നു
  • ഈ 5 രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും
  • ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
Mercury Transit : 2022-ന് മുമ്പുള്ള ബുധ സംക്രമണം, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കണം!

Budh Rashi Parivartan: ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാനമാണ്. ഈ സംക്രമങ്ങൾ ഒരു പ്രത്യേക അവസരത്തിലോ ഒരു പ്രത്യേക സംയോജനത്തിലോ സംഭവിക്കുമ്പോൾ, അവയിൽ നിന്നുള്ള ശുഭ, അശുഭകരമായ ഫലങ്ങളുടെ പ്രഭാവം പലമടങ്ങ് വർദ്ധിക്കുന്നു. 

ഇപ്പോഴിതാ പുതുവർഷാരംഭത്തിന് മുമ്പ് അതായത് 2021 ഡിസംബർ 29-ന് ബുധൻ  മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ജനുവരി 21 വരെ അവർ ഈ രാശിയിൽ തുടരും. ബുദ്ധി, ആശയവിനിമയം, യുക്തി, തൊഴിൽ എന്നിവയിൽ സ്വാധീനം ചെലുത്തുന്ന ബുധൻ ഈ കാലയളവിൽ 12 രാശികളിലും ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും.

Also Read: Horoscope December 24, 2021: ഈ രാശിക്കാർക്ക് അമിത വിശ്വാസം പ്രശ്‌നമാകാം, ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്തുപറയുന്നുവെന്ന് നോക്കാം

ബുധന്റെ ഈ സംക്രമണം 5 രാശിക്കാരെ ദോഷകരമായി ബാധിക്കുകയും ജീവിതത്തിന്റെ ചില വശങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അത് ഏതൊക്കെ രാശിക്കാരാണെന്നറിയാം...

മേടം (Aries): മേടം രാശിക്കാർക്ക് ഈ കാലയളവിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ച് പുതിയ ജോലി തുടങ്ങാൻ പോകുന്നവർക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം.

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചർമ്മപ്രശ്നം, അലർജി അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നിവയുടെ പ്രശ്നം ഉണ്ടാകാം. സമീകൃതാഹാരവും വൃത്തിയും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Also Read: Money Horoscope 2022: 2022 ൽ നിങ്ങളുടെ ധനസ്ഥിതി എങ്ങനെ? അറിയാം

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് കുടുംബത്തിൽ ചില കലഹങ്ങൾ നേരിടേണ്ടി വന്നേക്കാം. അമ്മയോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളുമായി തർക്കങ്ങളും ഉണ്ടാകാം.

മകരം (Capricorn): മകരം രാശിക്കാർക്കും ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇതിനു പുറമെ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം ഒഴിവാക്കി ധ്യാനവും മറ്റും ചെയ്യുന്നത് ഉത്തമം.

Also Read: Extremely Lucky Zodiac Signs in 2022: അടുത്ത വര്‍ഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, എല്ലാ മേഖലകളിലും വിജയം , നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാവുമോ?

കുംഭം (Aquarius): ബുധന്റെ സംക്രമം കുംഭ രാശിക്കാർക്ക് നല്ലതാണെന്ന് പറയാനാവില്ല. ജീവിതത്തിന്റെ പല മേഖലകളിലും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കഠിനാധ്വാനത്തിന് ശേഷമേ ഫലം ലഭിക്കൂ. അനാവശ്യ യാത്രകൾ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News