Budhaditya Rajyog: ഇടവം രാശിയിൽ ബുദ്ധാദിത്യ യോ​ഗം; ഈ മൂന്ന് രാശിക്കാർ സമ്പന്നരാകും, ഇനി ഭാ​ഗ്യത്തിന്റെ നാളുകൾ

Budhaditya Rajyog Lucky Zodiacs: ബുധൻ ഇടവം രാശിയിൽ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും. മെയ് 14 ന്, സൂര്യൻ ഇടവം രാശിയിൽ പ്രവേശിച്ചു. ബുധൻ്റെ സംക്രമത്തിന് ശേഷം, ഇടവം രാശിയിൽ ബുധൻ്റെയും സൂര്യൻ്റെയും സംക്രമം ഉണ്ടാകും.

Written by - Zee Malayalam News Desk | Last Updated : May 26, 2024, 07:02 PM IST
  • ബുധൻ്റെ സംക്രമത്തിന് ശേഷം, ഇടവം രാശിയിൽ ബുധൻ്റെയും സൂര്യൻ്റെയും സംക്രമം ഉണ്ടാകും
  • അതുമൂലം ബുദ്ധാദിത്യ രാജ്യയോഗം രൂപപ്പെടും
  • ഈ രാജയോഗം മൂന്ന് രാശിക്കാർക്ക് വളരെയധികം ബഹുമാനവും പണവും സമ്പത്തും കൊണ്ടുവരും
Budhaditya Rajyog: ഇടവം രാശിയിൽ ബുദ്ധാദിത്യ യോ​ഗം; ഈ മൂന്ന് രാശിക്കാർ സമ്പന്നരാകും, ഇനി ഭാ​ഗ്യത്തിന്റെ നാളുകൾ

ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. രാശി മാറുമ്പോഴും ഓരോ രാശിയിലിരിക്കുന്ന ഗ്രഹങ്ങളുമായി കൂടിച്ചേർന്നും രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗം ചില രാശിക്കാർക്ക് അനുകൂലമാണ്, ചില രാശിക്കാർക്ക് ദോഷം ചെയ്യും. ബുധൻ ഇടവം രാശിയിൽ സംക്രമിക്കുന്നതോടെ ബുദ്ധാദിത്യ യോ​ഗം രൂപപ്പെടും.

ബുധൻ ഇടവം രാശിയിൽ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും. മെയ് 14 ന്, സൂര്യൻ ഇടവം രാശിയിൽ പ്രവേശിച്ചു. ബുധൻ്റെ സംക്രമത്തിന് ശേഷം, ഇടവം രാശിയിൽ ബുധൻ്റെയും സൂര്യൻ്റെയും സംക്രമം ഉണ്ടാകും. അതുമൂലം ബുദ്ധാദിത്യ രാജ്യയോഗം രൂപപ്പെടും. ഈ രാജയോഗം മൂന്ന് രാശിക്കാർക്ക് വളരെയധികം ബഹുമാനവും പണവും സമ്പത്തും കൊണ്ടുവരും.

1. ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധൻ്റെയും സൂര്യൻ്റെയും ഇടവം രാശിയിലെ സംക്രമം ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിക്കാർക്ക് നല്ല സമയം ആയിരിക്കും. നിങ്ങളുടെ ജോലിയെ ആശ്രയിച്ച്, നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും നിങ്ങളുടെ ശമ്പളം വർദ്ധിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. മുതിർന്നവരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഇതുകൂടാതെ, നിങ്ങളുടെ ഏതെങ്കിലും ജോലി ദീർഘകാലം മുടങ്ങിക്കിടക്കുകയാണെങ്കിൽ, നിങ്ങൾക്ക് അതിൽ വിജയം നേടാനാകും.

ALSO READ: സങ്കഷ്ടി ചതുർത്ഥി നാളിൽ രൂപപ്പെടുന്നത് നാല് ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ഭാ​ഗ്യ ദിനങ്ങൾ, വരുമാനം വർധിക്കും

2. വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ബുധാദിത്യ രാജയോഗം ഗുണം ചെയ്യും. ബിസിനസുകാർക്ക് ഒരു പുതിയ വ്യാപാരം ഉണ്ടാകും. അത് വലിയ വരുമാനത്തിലേക്ക് നയിക്കും. കുടുംബ ബന്ധങ്ങളും ശക്തമാകും, നിങ്ങൾക്ക് മാതാപിതാക്കളിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ദീർഘയാത്ര നടത്താനുള്ള പദ്ധതികളും തയ്യാറാക്കാം. ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾക്ക് പരിഹാരം കാണാൻ കഴിയും. ജോലിയുള്ളവർക്ക് സ്ഥലംമാറ്റം ലഭിക്കും. ശമ്പള വർധനവിനും സാധ്യതയുണ്ട്.

3. ഇടവം: ഇടവരാശിയിൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോ​ഗം  കന്നിരാശിക്കാർക്ക് ഗുണം ചെയ്യും. കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുകയും പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കുകയും ചെയ്യും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഇടയാക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. അവിവാഹിതരായവർക്ക് പങ്കാളിയെ കണ്ടെത്താൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News