വേദ ജ്യോതിഷത്തിൽ നിശ്ചിത കാലയളവിലാണ് ഗ്രഹങ്ങൾ സ്ഥാനം മാറുന്നത്. ഏപ്രിൽ 14-ന് സൂര്യൻ തൻറെ മീനം രാശി വിട്ട് മേട രാശിയിലേക്ക് പ്രവേശിക്കും. നിലവിൽ ബുധൻ മേടം രാശിയിലുണ്ട്. ഇങ്ങിനെ രണ്ട് ഗ്രഹങ്ങൾ ചേരുന്നതോടെ ഇവിടെ ബുദ്ധാദിത്യ യോഗം സൃഷ്ടിക്കും. ഇത് പല രാശി ചിഹ്നങ്ങളിലും മാറ്റമുണ്ടാക്കും.
മേടം രാശി
മേടം രാശിക്കാർക്ക് ഇത് ശുഭകരമാണ്. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാം. തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അനുകൂല സമയമാണ്. അവിവാഹിതർക്ക് ആലോചനകൾ വരും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പലതും മാറിയേക്കാം.
കർക്കിടക രാശി
കർക്കിടക രാശിക്കാർക്ക് ഇത് നല്ല കാലമാണ്. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ഇതിലൂടെ വർധിക്കും. ആകസ്മികമായി പണ നേട്ടങ്ങളുണ്ടാകും. ജോലി ചെയ്യുന്നവർക്ക് എല്ലാം കൊണ്ടും പുതിയ തൊഴിൽ അവസരങ്ങൾ. വിദ്യാർഥികൾക്ക് ഇത് നല്ല കാലമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇത് ഗുണം ചെയ്യും. ജോലി സ്ഥലത്ത് നിങ്ങൾക്ക് പ്രശംസ ലഭിച്ചേക്കാം. മേലുദ്യോഗസ്ഥരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കും. കോടതി-വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് പണം സമ്പാദിക്കാനും ഇക്കാലയളവിൽ കഴിയുന്നതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന് സീ മീഡിയയുമായി ബന്ധമില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...