Malayalam Horoscope Today: 5 രാശി ചിഹ്നങ്ങൾക്ക് വലിയ മാറ്റങ്ങളുടെ ദിവസം, ഇന്നത്തെ രാശി ഫലം അറിയാം

Malayalam Horoscope Today: ഏതൊക്കെ രാശിക്കാർക്കാണ് ഞായറാഴ്ച നല്ലത് എന്ന് പരിശോധിക്കാം. ചില രാശി ചിഹ്നങ്ങൾക്ക് ഞായറാഴ്ച ശുഭകരവും ചില രാശിക്കാർക്ക് സാധാരണവും പോലെയാവാ

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 06:20 AM IST
  • 5 രാശി ചിഹ്നങ്ങൾക്ക് വലിയ മാറ്റങ്ങളുള്ള ദിവസമാണ് ഇന്ന്
  • മേടം രാശിക്കാർക്ക് നിങ്ങളുടെ യാത്രകളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്
  • ഇടവം രാശിക്കാർക്ക് നിങ്ങളുടെ ബിസിനസിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കും
Malayalam Horoscope Today: 5 രാശി ചിഹ്നങ്ങൾക്ക് വലിയ മാറ്റങ്ങളുടെ ദിവസം, ഇന്നത്തെ രാശി ഫലം അറിയാം

മകരം, കുംഭം, മീനം എന്നിവയുൾപ്പെടെ 5 രാശി ചിഹ്നങ്ങൾക്ക് വലിയ മാറ്റങ്ങളുള്ള ദിവസമാണ് ഇന്ന്.  ഏതൊക്കെ രാശിക്കാർക്കാണ് ഞായറാഴ്ച നല്ലത് എന്ന് പരിശോധിക്കാം. ചില രാശി ചിഹ്നങ്ങൾക്ക് ഞായറാഴ്ച ശുഭകരവും ചില രാശിക്കാർക്ക് സാധാരണവും പോലെയാണുള്ളത്. 
 
മേടം

മേടം രാശിക്കാർക്ക് നിങ്ങളുടെ യാത്രകളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വരുമാനത്തിൽ ചില തടസ്സങ്ങൾ വന്നേക്കാം. മനസ്സ് നിസ്സംഗമായി തുടരും. ബിസിനസ്സ് ഇക്കാലയളവിൽ നല്ലതായിരിക്കും. ആരോഗ്യം മുമ്പത്തേതിനേക്കാൾ മെച്ചപ്പെടാം. മഞ്ഞ നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് നല്ലതാണ്.

ഇടവം

ഇടവം രാശിക്കാർക്ക് നിങ്ങളുടെ ബിസിനസിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ വന്ന് ചേരാം. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം അത്ര നന്നായിരിക്കില്ല. നിങ്ങളുടെ ആരോഗ്യവും മിതമായി തുടരും. ശനിദേവനെ ഭജിക്കുന്നത് ഇന്ന് നല്ലതാണ്.

മിഥുനം 

മിഥുനം രാശിക്കാർ പരമാവധി ഇന്ന് യാത്രകൾ പ്ലാൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ഭാഗ്യത്തിൻറെ പിന്തുണ കുറയുന്നതായി തോന്നാം. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. ബിസിനസ്സിൽ മാറ്റങ്ങളുണ്ടാവില്ല. ഭദ്രകാളിയെ ഭജിക്കേണ്ട ദിവസമാണിത്.
 
കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഏതെങ്കിൽ വിധത്തിൽ പരിക്ക് ഉണ്ടാകാം. ഇന്ന് നിങ്ങൾ ചില പ്രശ്നങ്ങളിൽ പോയി പെട്ടേക്കാം.ആകെയുള്ള സാഹചര്യങ്ങൾ പ്രതികൂലമാണ്. മഞ്ഞ വസ്തുക്കൾ ദാനം ചെയ്യുന്നതും പ്രാർഥനകളും നിങ്ങൾക്ക് നല്ലത് വരുത്തും.

ചിങ്ങം രാശി

ചിങ്ങം രാശിക്കാർക്ക് പങ്കാളിയുമായി വലിയ പ്രശ്നങ്ങൾ, തെറ്റിദ്ധാരണകൾ എന്നിവ ഉണ്ടാവാതാരിക്കാൻ ശ്രദ്ധിക്കുക. ഇത് മനസ്സിൽ സൂക്ഷിക്കേണ്ടതാണ്. ആരോഗ്യം വലിയ രീതിയിൽ മെപ്പെട്ടിരിക്കില്ല. മിതമായ സാഹചര്യമായിരിക്കും. നീല നിറമുള്ള വസ്തുക്കൾ ദാനം ചെയ്യാം.

കന്നിരാശി

കന്നിരാശിക്കാർക്ക് ശത്രുക്കളുടെ ശല്യം ഇക്കാലയളവിൽ ഉണ്ടാവും. നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. മുതിർന്നവർക്ക് അനുഗ്രഹങ്ങൾ കൈവരാ. നിങ്ങളുടെ കാലിൽ മുറിവുകളുണ്ടാകാം. ആരോഗ്യം മിതമായിരിക്കും. ബിസിനസ്സ് മികച്ചതായിരിക്കുകയും ചെയ്യും. ശനിദേവനെ ഭജിക്കേണ്ടുന്ന ദിവസമാണിന്ന്.

തുലാം രാശി

തുലാം രാശിക്കാരടെ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. പ്രണയ ബന്ധത്തിലായിരിക്കുന്ന സമയമാണിന്ന്. ഇത് കൊണ്ട തന്നെ വൈകാരികമായി ഒരു തീരുമാനവും എടുക്കരുത്. ബിസിനസ്സ് നല്ല രീതിയിൽ തുടരും. നീല വസ്തു അടുത്ത് സൂക്ഷിക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഭൂമിയും വാഹനവും വാങ്ങുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഭൗതിക സ്വത്ത് വഴി നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ആരോഗ്യം മിതമായിരിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ഒരു മഞ്ഞ വസ്തു അടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.

ധനുരാശി

ധനുരാശിക്കാർ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെ പറ്റി ചിന്തിക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യവു നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. ചുവന്ന വസ്തു കയ്യിൽ കരുതുന്നത് നല്ലതാണ്.

മകരം

ചൂതാട്ടം, ലോട്ടറി എന്നിവയിൽ പണം നിക്ഷേപിക്കരുത്. പണം നഷ്ടപ്പെടാനുള്ള ലക്ഷണങ്ങളുണ്ട്. ആരോഗ്യം മിതമായിരിക്കും ബിസിനസ്സും ഇക്കാലയളവിൽ നന്നായിരിക്കും. ഭദ്രകാളിയെ ഭജിക്കുക

കുംഭം 

കുംഭം രാശിക്കാർക്ക് ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ലാഭവും നഷ്ടവും കൈവരും. ബിസിനസ്സ് സാഹചര്യങ്ങളും കുംഭം രാശിക്കാർക്ക് നല്ലതാണ്. ആരോഗ്യം ശ്രദ്ധിക്കുക, പച്ച നിറത്തിലുള്ള വസ്തുക്കൾ സമീപത്ത് സൂക്ഷിക്കുന്നതും ഏറ്റവും മികച്ചതാവും.

മീനം

മീനം രാശിക്കാർ തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായിരിക്കും. പ്രണയത്തിൽ നിന്ന് നിങ്ങൾ അകലം പാലിക്കേണ്ടതായി വരും. നിങ്ങളുടെ മനസ്സ് മോശമായിരിക്കും. ആരോഗ്യവും മിതമായി തുടരും. പ്രണയവും ബിസിനസും താറുമാറാകും. ശിവനെ ഭജിക്കുക. ഒപ്പം ജലാധാരയും നടത്താം ഇത് ശുഭകരമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News