Shukra-Mangal Yuti: കർക്കടകത്തിൽ ശുക്ര-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!

Mangal Shukra Yuti: ഉടൻ തന്നെ കർക്കടകത്തിൽ ശുക്രന്റെയും ചൊവ്വയുടെയും സംഗമം ഉണ്ടാകും. ജ്യോതിഷത്തിൽ, സമ്പത്ത്, ആഡംബരം, കല, ശാരീരിക സുഖങ്ങൾ എന്നിവയുടെ ഘടകമാണ് ശുക്രൻ. അതേസമയം, ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ. ചൊവ്വ വീര്യം, രക്തം, കോപം, ധീരത എന്നിവയുടെ ഘടകമാണ്.  

Written by - Ajitha Kumari | Last Updated : Jun 9, 2023, 10:09 AM IST
  • കർക്കടകത്തിൽ ശുക്ര-ചൊവ്വ സംഗമം
  • ഇതുമൂലം മൂന്ന് രാശിക്കാർക്കും വൻ ധനനേട്ടം
  • ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം ഭൂമിയെ മാത്രമല്ല മനുഷ്യജീവിതത്തെയും ബാധിക്കാറുണ്ട്
Shukra-Mangal Yuti: കർക്കടകത്തിൽ ശുക്ര-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!

Shukra Mangal Rashi Parivartan:  ഭൂമിക്ക് പുറത്തുള്ള വിദൂര സ്ഥലങ്ങളിൽ ഗ്രഹങ്ങൾ തങ്ങളുടെ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഈ ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയോ അല്ലെങ്കിൽ മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയോ ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം ഭൂമിയെ മാത്രമല്ല മനുഷ്യജീവിതത്തെയും ബാധിക്കാറുണ്ട്. കർക്കടകത്തിൽ ഉടൻതന്നെ ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ ഉണ്ടാകും. ജ്യോതിഷത്തിൽ സമ്പത്ത്, ആഡംബരം, കല, ശാരീരിക സുഖങ്ങൾ എന്നിവയുടെ ഘടകമാണ് ശുക്രൻ. അതേസമയം ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ. വീര്യം, രക്തം, കോപം, ധീരത എന്നിവയുടെ ഘടകമാണ് ചൊവ്വ. ജ്യോതിഷത്തിന്റെ വീക്ഷണത്തിൽ ഈ രണ്ട് ഗ്രഹങ്ങളും കർക്കടകത്തിൽ സംഗമിക്കുന്നത് വളരെ ശുഭകരമാണ് എന്നാണ്. ഇതുമൂലം മൂന്ന് രാശിക്കാർക്കും വൻ ധനനേട്ടം, ഭൂമി-സ്വത്ത് വാങ്ങാനുള്ള യോഗവുമുണ്ട് .

Also Read: ബുധ സംക്രമണത്തിലൂടെ ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

മീനം (Pisces):  ചൊവ്വ-ശുക്ര സംയോഗം മീന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കും. ഇതുകൂടാതെ നിങ്ങളുടെ ആഗ്രഹങ്ങൽ നിറവേറ്റാൻ കഴിയും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. പ്രണയ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.

മകരം (Capricorn):  ശുക്രന്റെയും ചൊവ്വയുടെയും സംയോജനം മകരം രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും.  ഈ സഖ്യം ഏഴാം ഭാവത്തിൽ രൂപപ്പെടും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.  ഇതുകൂടാതെ പങ്കാളിത്തത്തിലും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ പദവി വർദ്ധിക്കും. നിങ്ങൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉള്ള രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ചൊവ്വയും ശുക്രനും കൂടിച്ചേരുന്നത് വളരെയധികം ഗുണം ചെയ്യും. രണ്ടാം ഭാവത്തിൽ ഉണ്ടാകുന്ന ഈ സഖ്യത്തിൽ നിന്ന് നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. ഇതിന് പുറമെ വരുമാനവും വർദ്ധിക്കും. മറ്റ് പല വരുമാന സ്രോതസ്സുകളും തുറക്കപ്പെടും. മീഡിയ, കമ്മ്യൂണിക്കേഷൻ, മാർക്കറ്റിംഗ്, കല എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഇത് ഭാഗ്യ സമയമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News