Guru Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം 2024 ഏപ്രിൽ വരെ തിളങ്ങും! വ്യാഴം നൽകും ബമ്പർ നേട്ടങ്ങൾ!

Jupiter Transit 2023: ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും ദാമ്പത്യത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോൾ ദേവഗുരു വ്യാഴം മേടരാശിയിലാണ്. 2024 ഏപ്രിൽ വരെ മേട രാശിയിൽ തുടരുകയും 5 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Jun 8, 2023, 09:15 PM IST
  • ദേവഗുരു വ്യാഴം ഇപ്പോൾ മേടരാശിയിലാണ്
  • 2024 ഏപ്രിൽ വരെ മേട രാശിയിൽ തുടരും
  • 5 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും
Guru Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം 2024 ഏപ്രിൽ വരെ തിളങ്ങും! വ്യാഴം നൽകും ബമ്പർ നേട്ടങ്ങൾ!

Guru Rashi Parivartan 2023: വ്യാഴത്തിന്റെ സംക്രമണം എല്ലാ 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ഗുരു ഭാഗ്യവും സന്തോഷവും നൽകുന്ന ഗ്രഹമാണ്. ജാതകത്തിൽ ഗുരു ശുഭ ഭാവനാണെങ്കിൽ ആ വ്യക്തിക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ഇവരുടെ കൂടെ ഭാഗ്യം ഉണ്ടാകും. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഇവർക്ക് ലഭിക്കും. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വ്യാഴം അശുഭകരമായ സ്ഥാനത്ത് ആണെങ്കിൽ ദാമ്പത്യത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കും. ഇതിലൂടെ അനർത്ഥവും ദുഃഖവും ഉണ്ടാകും. വ്യാഴം ഒരു വർഷം കൊണ്ട് രാശി മാറും. 2023 ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചു.  വ്യാഴം 2024 മെയ് 1 വരെ മേടരാശിയിൽ തുടരും. ഇത് 12 രാശിക്കാരെയും ബാധിക്കും. എങ്കിലും ഈ 5 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ എന്നറിയാം...

Also Read: മീന രാശിയിൽ ക്രൂര ഗ്രഹത്തിന്റെ പ്രവേശനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!

മേടം (Aries): വ്യാഴം നിലവിൽ മേട രാശിയിലാണ് അത് അടുത്ത വർഷം വരെ ഇവിടെ തുടരും ഇതിലൂടെ ഇവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. മാതാപിതാക്കളുടെ അനുഗ്രഹവും സഹായവും കൊണ്ട് എല്ലാ ജോലികളിലും വിജയം കൈവരിക്കും. തടസങ്ങൾ നീങ്ങും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും. സഹോദരങ്ങളുമായുള്ള ബന്ധവും ദൃഢമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും.

ചിങ്ങം (Leo): വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് വിജയം നൽകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. കരിയറിൽ ഏത് നേട്ടവും കൈവരിക്കാനാകും. ബിസിനസ് വളരും. ഉയർന്ന സ്ഥാനമുള്ളവരുമായി സമ്പർക്കം പുലർത്തും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. തീർത്ഥാടനത്തിന് പോകാണ് യോഗം.

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ ബമ്പർ വർധനവ്!

കന്നി (Virgo): വ്യാഴത്തിന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. എവിടെ നിന്നെങ്കിലും പണം കിട്ടും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഒരു നല്ല അവസരം നിങ്ങലെ തേടി എത്തും. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും.

തുലാം (Libra): വ്യാഴത്തിന്റെ സംക്രമം തുലാം രാശിക്കാർക്ക് ധനലാഭം നൽകും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. സന്താന പുരോഗതി കൈവരിക്കും. വിദേശയാത്രകൾ നടത്താൻ സാധിക്കും. പുതിയ വസ്തു-വാഹനം എന്നിവ വാങ്ങാൻ യോഗം. തൊഴിൽ-ബിസിനസുകൾക്ക് അനുകൂല സമയമാണ്.

Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാരാണ് ഇവർ, ജീവിതത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല!

മീനം (Pisces): മീന രാശിയിലെ വ്യാഴ സംക്രമണം നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തും അതിനാൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. ദീർഘനാളായി കഠിനാധ്വാനം ചെയ്തിരുന്ന ജോലികൾ പൂർത്തിയാകും. മുതിർന്ന ഉദ്യോഗസ്ഥർ സഹായിക്കും. ബന്ധുക്കളുമായുള്ള തർക്കം അവസാനിക്കും. സ്വത്ത് കണ്ടെത്താം. ഒരു ടൂർ പോകാം.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News