എല്ലാ വർഷവും സെപ്റ്റംബർ 14 സ്ലീബാ പെരുന്നാളായിട്ടാണ് ക്രിസ്തീയ സഭ കൊണ്ടാടാറുള്ളത്. ക്രിസ്മസ്, ഓശാന, ദുഃഖ വെള്ളി, ഈസ്റ്റർ എന്നപ്പോലെ തന്നെ പൗരസ്ത്യ ക്രിസ്തീയ വിശ്വസികൾക്ക് ഏറ്റവും പ്രാധാനമായ ഒരു വിശേഷ ദിവസമാണ് സ്ലീബാ പെരുന്നാൾ. ഇന്നെ ദിവസം പൗരസ്ത്യ സഭകൾ പ്രത്യേകം കുർബ്ബാന അർപ്പിക്കുകയും മറ്റ് പ്രാർഥനകൾ സംഘടിപ്പിക്കുകയും ചെയ്യും. ഏഴാം നൂറ്റാണ്ട് മുതലാണ് ക്രിസ്തീയ സഭകളിൽ സ്ലീബാ പെരുന്നാൾ ആഘോഷിക്കാൻ തുടങ്ങിയത്.
സ്ലീബാ പെരുന്നാളിന്റെ പ്രാധാന്യമെന്ത്?
ക്രിസ്തീയ വിശ്വാസികൾ മുന്നോട്ട് വെക്കുന്ന പഠനങ്ങളും വിശ്വാസങ്ങൾ പ്രകാരം സ്ലീബാ പെരുന്നാൾ കുസ്തന്തീനോസ് ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി തനിക്കുണ്ടായ ഒരു സ്വപ്നത്തിന്റെ വെളിച്ചത്തിൽ യേശു ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തത്തിന്റെ ഓർമ്മയായിട്ടാണ് ആഘോഷിക്കുന്നത്. സുറിയാനി പദമാണ് സ്ലീബാ.
ഹെലനി രാജ്ഞി റോമിൽ നിന്ന് യെരുശലേമിലെത്തി യേശുവിന് ക്രൂശിച്ച കുരിശ് കണ്ടെത്തിയെന്നാണ് വിശ്വാസം. യേശുവിനെ ക്രൂശിച്ച കുരിശ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം സന്ദർശിച്ചപ്പോൾ രാജ്ഞിക്ക് ലഭിച്ചത് മൂന്ന് കുരിശുകളാണ്. അതിൽ നിന്നും ഏതാണ് യേശു ക്രിസ്തുവിന്റെ കുരിശ് കണ്ടെത്താൻ രാജ്ഞി ഒരുപാട് വിശമിച്ചപ്പോൾ, ആ സമയം അതുവഴി പോയ ശവശരീരത്തിൽ ഒരോ കുരിശുകൾ സ്പർശിപ്പിച്ചു. അങ്ങനെ മൂന്നാമത്തെ കുരിശ് സ്പർശിച്ചപ്പോൾ മരിച്ചയാൾ ഉയർത്തെഴുന്നേൽക്കുകയായിരുന്നു എന്നാണ് ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നത്. ഇതിന്റെ ഓർമ പുതുക്കലായിട്ടാണ് എല്ലാ വർഷവും സ്പെറ്റംബർ 14ന് പൗരസ്ത്യ ക്രിസ്തീയ വിശ്വസികൾ സ്ലീബ പെരുന്നാൾ ആഘോഷിക്കുന്നത്.
ഇത് കൂടാതെ മറ്റൊരു പഠിപ്പിക്കലും സ്ലീബാ പെരുന്നാളിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്. എഡി 335 സെപ്റ്റംബർ 14ന് കുസ്തന്തീനോസ് ചക്രവർത്തി ജെറുശലേമിൽ യേശുവിന്റെ കല്ലറയ്ക്ക് മുഖമായി നിരവധി കെട്ടിടങ്ങൾ പണിത് സമർപ്പിക്കുകയും ചെയ്തയെന്ന് വിശ്വാസവും പഠിപ്പിക്കുന്നണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.