സെഞ്ചൂറിയന്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക T20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് ടീം ഇന്ത്യ വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 220 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ കഴിഞ്ഞുള്ളു.
Also Read: ആരാധകരെ നിരാശപ്പെടുത്തി സഞ്ജു! വീണ്ടും സംപൂജ്യനായി മടക്കം
മാർക്കോ യാൻസൻ്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മൂന്നാം കളിയിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ട് പന്തുകൾ നേരിട്ട മലയാളി താരം പൂജ്യത്തിന് പുറത്തായി. എന്നാൽ പിന്നീട് അഭിഷേക് ശർമയും, തിലക് വർമയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കുകയായിരുന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശർമ 25 പന്തിൽ 50 റൺസ് നേടി പുറത്താകുമ്പോൾ ഇന്ത്യ 8.4 ഓവറിൽ 107/2 ആയിരുന്നു.
ഒരു റൺസെടുത്ത ക്യാപ്റ്റൻ സ്കൈയുടെ വിക്കറ്റ് ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി എങ്കിലും തിലക് വർമ ഒരറ്റത്ത് വെടിക്കെട്ട് തുടരുകയായിരുന്നു. 56 പന്തിൽ 107 റൺസ് നേടിയ തിലകിന്റെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 200 കടക്കുന്നതിന് സഹായിച്ചത്. എട്ട് ബൗണ്ടറികളും ഏഴ് സിക്സറുകളും തിലക് പറത്തി. ആറ് പന്തുകളിൽ 15 റൺസെടുത്ത അരങ്ങേറ്റ താരം രമൺദീപ് സിങ്ങിന്റെ പ്രകടനവും ഇന്ത്യക്ക് വൻ കരുത്തായി.
തുടർന്ന് 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് സ്കോർ ബോർഡിൽ 27 റൺസെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 20 റൺസെടുത്ത റിയാൻ റിക്കിൾടനിന്റെ വിക്കറ്റാണ് വീണത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ അവർ 10 ഓവറുകൾ അവസാനിക്കുമ്പോൾ 84/4 എന്ന നിലയിലായി. പിന്നീട് കണ്ടത് ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ടാണ്. വരുൺ ചക്രവർത്തിയെ ഹാട്രിക് സിക്സറുകൾക്ക് പറത്തി ക്ലാസൻ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.
ഒടുവിൽ 22 പന്തിൽ 41 റൺസ് നേടിയ ക്ലാസനെ വീഴ്ത്തി അർഷ്ദീപ് സിങ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകി. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി മാർക്കോ യാൻസൻ ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു. വെറും 16 പന്തിൽ 50 റൺസ് കണ്ടെത്തിയ അദ്ദേഹം അവസാന ഓവർ വരെ ടീമിന് ജയ പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറിലെ മൂന്നാം പന്തിൽ താരത്തെ വീഴ്ത്തി അർഷ്ദീപ് സിങ് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.